Flash News

നീ ബൗള്‍ ചെയ്യുന്നുണ്ടോ, അതോ നിന്നെ മാറ്റണോ; ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ക്യാപ്റ്റന്‍ കൂളിന്റെ മാസ് ഡയലോഗ്

September 26, 2018

dhoni-1കളിക്കളത്തില്‍ നായകന്‍മാരായി കോഹ്‌ലിയും രോഹിത് ശര്‍മയും തിളങ്ങുമ്പോഴും ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ എം.എസ്.ധോണിയെ ഇന്ത്യന്‍ നായകന്റെ വേഷത്തില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍ മത്സരം ആസ്വദിച്ചത്. ക്യാപ്റ്റന്‍സിയിൽനിന്നും സ്വയം പിന്മാറിയതിനുശേഷം ആദ്യമായാണ് ധോണി വീണ്ടും ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞത്. ധോണിയുടെ നിര്‍ദേശങ്ങളാണ് പലപ്പോഴും ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായകമായിട്ടുള്ളത്. ഇന്ത്യ-അഫ്ഗാന്‍ മത്സരത്തില്‍ ഇന്നലെ ധോണി തന്റെ ക്യാപ്റ്റന്‍സിയില്‍ ഇരുന്നൂറാമത്തെ മത്സരം കളിച്ചപ്പോള്‍ ആരാധര്‍ക്കും അത് ആവേശമായിരുന്നു. മത്സരത്തിന് മുന്നോടിയായി ടോസ് ഇടാന്‍ കളത്തില്‍ ക്യാപ്റ്റന്‍ ജെഴ്‌സിയണിഞ്ഞ് ധോണി ഇറങ്ങിയപ്പോള്‍ ആരാധകര്‍ അമ്പരന്നുപോയി.

നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ഉപനായകന്‍ ശിഖര്‍ ധവാനും വിശ്രമം അനുവദിച്ചതോടെയാണ് ധോണി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയത്. ക്യാപ്റ്റനായുളള ധോണിയുടെ 200-ാമത്തെ മത്സരമായിരുന്നു ഇന്നലെ അഫ്ഗാനിസ്ഥാനുമായി നടന്നത്. പക്ഷേ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ സമനിലയില്‍ തളച്ചു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നായകന്റെ തൊപ്പിയണിഞ്ഞ് ധോണി പഞ്ച് ഡയലോഗുകളുമായാണ് രംഗത്ത് എത്തുന്നത്. ധോണിയുടെ ക്യാപ്റ്റന്‍സി എപ്പോഴും എടുത്തു പറയേണ്ടതാണ്. ഫീല്‍ഡിങ്ങില്‍ കളിക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ തക്ക സമയത്ത് ധോണി നല്‍കാറുണ്ട്. അതില്‍ കൈകടത്താന്‍ ശ്രമിച്ചാല്‍ പിന്നെ ക്യാപ്റ്റന്‍ കൂളായിരിക്കില്ല. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിലും ഇത്തരത്തിലൊരു സംഭവമുണ്ടായി. ചൈനമാന്‍ കുല്‍ദീപ് യാദവ് ആയിരുന്നു ബോളിങ്ങിന് എത്തിയത്. ബൗള്‍ ചെയ്യാനെത്തിയ കുല്‍ദീപ് യാദവ് ഫീല്‍ഡില്‍ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു രസകരമായ കമന്റ് വന്നത്. നീ ബൗള്‍ ചെയ്യുന്നുണ്ടോ, അതോ നിന്നെ മാറ്റണോ എന്ന് ചോദിച്ചായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ മാസ് ഡയലോഗ്.

ഇന്ത്യയ്ക്കെതിരെ 252 റണ്‍സിന്റെ വിജയലക്ഷ്യമാണ് അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയത്. മുഹമ്മദ് ഷഹസാദിന്റെ സെഞ്ചുറി കരുത്തിലാണ് അഫ്ഗാന്‍ മികച്ച സ്കോര്‍ നേടിയത്. കെ.എല്‍. രാഹുലിന്റെയും അമ്പാട്ടി റായിഡുവിന്റെയും അര്‍ധ സെഞ്ചുറി മികവില്‍ ഇന്ത്യ പൊരുതിയെങ്കിലും വിജയിക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് അഫ്ഗാന്‍ താരങ്ങള്‍ ഇന്ത്യയെ സമനിലയില്‍ തളയ്ക്കുകയായിരുന്നു.

https://twitter.com/cRicinfo_fun/status/1044679855609139200

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top