Flash News

വിവാദങ്ങള്‍ തുടരുമ്പോഴും ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങളുടെ നിര്‍മ്മാണക്കരാര്‍ സ്വന്തമാക്കാന്‍ റഫാല്‍

September 27, 2018

RAPHELന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങളെച്ചൊല്ലി വിവാദങ്ങള്‍ കൊഴുക്കുമ്പോഴും ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങളുടെ നിര്‍മ്മാണക്കരാര്‍ സ്വന്തമാക്കാന്‍ റഫാല്‍ രംഗത്ത്. കരാര്‍ സ്വന്തമാക്കാന്‍ റഫാലിന്റെ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ നാവികസേനയുമായി ചര്‍ച്ച ആരംഭിച്ചു. കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ നിര്‍മാണം പുരോഗമിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലേക്ക് ആവശ്യമായ വിമാനങ്ങള്‍ക്കുള്ള കരാര്‍ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചയാണ് ആരംഭിച്ചത്. നിര്‍മാണം പുരേഗമിക്കുന്ന വിക്രാന്ത്, ഇന്ത്യയുടെ പക്കലുള്ള വിമാനവാഹിനി ഐഎന്‍എസ് വിക്രമാദിത്യ എന്നിവയിലേക്ക് വേണ്ടത് 57 വിമാനങ്ങളാണ്.

അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള റഫാല്‍ മറീന്‍ മറ്റു രാജ്യങ്ങളുടെ കപ്പലുകളിലും ഉപയോഗിക്കുന്നുണ്ട്. ഫ്രഞ്ച് നാവികസേനാ ഉദ്യോഗസ്ഥന്‍ റിയര്‍ അഡ്മിറല്‍ ജൈല്‍സ് ബൊയ്‌ദേവ്‌സി ആമ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരസംഘടനയായ ഐഎസിനെതിരെ ഫ്രഞ്ച് സേന റഫാല്‍ മറീന്‍ വിജയകരമായി ഉപയോഗിച്ചിരുന്നു. യുദ്ധവിമാനങ്ങള്‍ക്കുള്ള ആഗോള ടെന്‍ഡര്‍ പ്രതിരോധ മന്ത്രാലയം വൈകാതെ ക്ഷണിക്കും. ഇതെല്ലാം പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഒക്ടോബര്‍ 11ന് പാരിസിലെത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതേസമയം, റഫാല്‍ ,പാരിസിന് വെല്ലുവിളിയായി യുഎസ് കമ്പനിയായ ബോയിങ്ങിന്റെ എഫ്/എ 18 സൂപ്പര്‍ ഹോണറ്റ് രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി. 2020ല്‍ സേനയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിടുന്ന കപ്പലിന്റെ നിര്‍മാണ ചെലവ് 20,000 കോടി രൂപ. ഭാരം-40,000 ടണ്‍, നീളം – 263 മീറ്റര്‍, വീതി-63 മീറ്റര്‍. 20 വിമാനങ്ങള്‍ ഒരേ സമയം സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനും സൗകര്യം. ഇതുവരെ റഷ്യന്‍ നിര്‍മിത മിഗ് 29കെ വിമാനങ്ങളാണ് ഉപയോഗിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top