Flash News

ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ കുതിപ്പുമായി ദേശീയ ടെലകോം; നാലു വര്‍ഷത്തിനകം എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍

September 27, 2018

Fast Speed Broadband Accelerate Internetന്യൂഡല്‍ഹി: ഡിജിറ്റല്‍ യുഗത്തില്‍ പുതിയ കാല്‍‌വെയ്പുമായി ഇന്ത്യ. നാലു വര്‍ഷത്തിനകം ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ഉറപ്പാക്കുന്ന ദേശീയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് നയം എന്നാണ് ടെലികോം നയത്തിന് പേര്.

ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് മേഖലയില്‍ 10,000 കോടി ഡോളറിന്റെ (7.3 ലക്ഷംകോടി രൂപ) നിക്ഷേപം നയം പ്രതീക്ഷിക്കുന്നു. 2022ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയത്തില്‍ ഡിജിറ്റല്‍ മേഖലയിലെ സമയബന്ധിത നവീകരണം വ്യവസ്ഥ ചെയ്യുന്നു.

കുറഞ്ഞ തുകയ്ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാന്‍ 5 ജി, ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിവിദ്യകള്‍ ഉപയോഗപ്പെടുത്തും, 2020ന് മുമ്പ് എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും ഒരു ജിബിപിഎസ് വേഗമുള്ള കണക്ടിവിറ്റി, 2022ഓടെ എല്ലാവര്‍ക്കും 50 എംബിപിഎസ് വേഗമുള്ള യൂണിവേഴ്‌സല്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത മേഖലകളില്‍ അത് ഉറപ്പാക്കും, ടെലികോം കമ്മിഷന്റെ പേര് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ എന്നാക്കും, ഡിജിറ്റല്‍ പരമാധികാരം ഉറപ്പുവരുത്തും, ഡിജിറ്റല്‍ മേഖലയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് നാഷണല്‍ ഡിജിറ്റല്‍ ഗ്രിഡ് സ്ഥാപിക്കും, ഡിജിറ്റല്‍ സേവനങ്ങളുടെ നിലവാരം, വില, സമയപരിധി തുടങ്ങിയവ ഏകീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക ഭരണകൂടം എന്നിവ ബന്ധപ്പെടുത്തി സംവിധാനമുണ്ടാക്കും എന്നീ തീരുമാനങ്ങളും അടങ്ങുന്നതാണ് ടെലികോം നയം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top