Flash News

തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന ആരോപണം; ന്യൂയോര്‍ക്ക് ടൈംസിനെതിരേ നിക്കി ഹെയ്‌ലി

September 27, 2018 , പി.പി. ചെറിയാന്‍

nikkiന്യൂയോര്‍ക്ക്: മുന്‍ സൗത്ത് കരോളൈന ഗവര്‍ണറും, ഐക്യരാഷ്ട്രസഭയിലെ യു എസ് അംബാസിഡറുമായ നിക്കി ഹെയ്‌ലി ന്യൂയോര്‍ക്ക് ടൈംസിനെതിരെ രംഗത്ത്.

നിക്കി ഹെയ്‌ലിയുടെ ഔദ്യോഗിക വസതിയില്‍ കസ്റ്റം കര്‍ട്ടന്‍സ് സ്ഥാപിക്കുന്നതിന് 52701 ഡോളര്‍ ചിലവഴിച്ചതായി ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും, പുതിയ നിയമങ്ങള്‍ മരവിപ്പിക്കുകയും ചെയ്തിരുന്ന സമയത്താണ് ഇത്രയും തുക മോടി പിടിപ്പിക്കുന്നതിന് ചിലവഴിച്ചതെന്ന് പത്രം കുറ്റപ്പെടുത്തിയിരുന്നു.

കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കുന്നതിലോ, അത് ഫിറ്റ് ചെയ്യുന്നതിനോ എന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും എന്തിനാണ് എനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഹെയ്‌ലി വാരാന്ത്യം നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

ട്രം‌പ് ഭരണത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന തന്നെ പരോക്ഷമായി ബാധിക്കുന്ന ഇത്തരം ആര്‍ട്ടിക്കള്‍ ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുമെന്നും ഹെയ്‌ലി പറഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ലേഖനത്തിന്റെ തലവാചകം മാറ്റി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 52701 കര്‍ട്ടനായി ചിലവഴിച്ചുവെന്ന് പിന്നീട് തിരുത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top