Flash News

ദുരന്തം മറക്കാന്‍ കേരളത്തിന് കൈത്താങ്ങായി ജന്മദിനത്തിലും അമ്മ

September 27, 2018 , .

Stageഅമൃതപുരി: സ്നേഹത്തിന്‍റെയും കരുണയുടേയും നിസ്വാര്‍ഥ സേവനത്തിന്‍റെയും പ്രതിരൂപമായ അമ്മയുടെ 65-ാം പിറന്നാള്‍ ദിനാചരണം സാധാരണ രീതിയിലുള്ള ആഘോഷങ്ങളില്ലാതെ സെപ്റ്റംബര്‍ 27 ന് അമൃതപുരിയില്‍ നടന്നു. അഞ്ഞൂറോളം പേരുടെ ജീവനെടുത്ത പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള സന്നദ്ധ സേവനപ്രവര്‍ത്തനങ്ങളും സഹായധന വിതരണവുമായാണ് മാതാ അമൃതാനന്ദമയി ദേവിയുടെ 65-ാം ജന്മദിനാചരണം അമൃതപുരിയില്‍ നടന്നത്.

പ്രളയദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാനായി സ്വജീവന്‍ പോലും കണക്കിലെടുക്കാതെ രക്ഷാദൗത്യത്തിനിറങ്ങി ജീവത്യാഗം ചെയ്ത 10 പേരുടെ ആശ്രിതര്‍ക്ക് അമ്മയുടെ ജന്മദിനാചരണ ചടങ്ങില്‍ ഒരു ലക്ഷം രൂപാ വീതം ധനസഹായം നല്‍കി.

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാനും അമൃത ഹെല്‍‌പ്പ് ലൈന്‍ വഴി ഇരുപത്തിനാലു മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച സന്നദ്ധസേവകരെ അമ്മ ആദരിച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലാണ് അഞ്ചു ദിവസം അമൃത ഹെല്‍‌പ്പ് ലൈന്‍ പ്രവര്‍ത്തിച്ചത്. പ്രളയദുരന്തത്തില്‍പെട്ടവര്‍ക്ക് രക്ഷാമാര്‍ഗ്ഗമെത്തിക്കാനും ദുരിതാശ്വാസമെത്തിക്കാനും ഊണും ഉറക്കവും ഉപേക്ഷിച്ച് ഏകോപനം നിര്‍വ്വഹിച്ച 400 ല്‍ പരം സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും അമ്മ വേദിയില്‍ പ്രശസ്തിപത്രം വിതരണം ചെയ്തു. പ്രളയമേഖലയില്‍ നിന്ന് സഹായം തേടിയെത്തിയ 25000ല്‍‌പരം ടെലഫോണ്‍ കോളുകളിലൂടെ ഏതാണ്ട് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ദുരിതാശ്വാസമേകാനും അമൃത ഹെല്‍‌പ്പ് ലൈന്‍ വഴി സാധിച്ചു. പ്രളയത്തിലകപ്പെട്ടവര്‍ക്ക് സമയത്തിന് സഹായമെത്തിക്കാനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും ഇവര്‍ നടത്തിയ പ്രവര്‍ത്തനം സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റേയും ഉദാത്ത മാതൃകയാണെന്ന് അമ്മ പറഞ്ഞു. ഇവര്‍ കാഴ്ച വെച്ച നിസ്വാര്‍ഥ സേവനം സമൂഹത്തിനാകെ പ്രചോദനമാണെന്നും അമ്മ ആഹ്വാനം ചെയ്തൂ. ആലപ്പാട് മേഖലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനു പോയ മത്സ്യതൊഴിലാളികളേയും ചടങ്ങില്‍ ആദരിച്ചു.

Guru poojaരാവിലെ 18 ബ്രഹ്മചാരിണികളുടെ മഹാഗണപതി ഹോമത്തോടെയാണ് ജന്മദിനാചരണ ചടങ്ങുകള്‍ തുടങ്ങിയത്. എട്ടു മണിയ്ക്ക് അമ്മയുടെ പ്രഥമ സന്യാസിശിഷ്യന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം നടന്നു. വേദമന്ത്രോച്ചാരണങ്ങള്‍ക്കിടെ രാവിലെ 9 ന് അമ്മ വേദിയിലെത്തി. തുടര്‍ന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സന്യാസിശിഷ്യര്‍ ഗുരുവന്ദന പൂജ നടത്തി.
മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, പി സി ജോര്‍ജ്ജ് എം എല്‍ എ , എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഭാര്യ പ്രീതി നടേശന്‍ ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്‍റ് ഇക്ബാല്‍ എന്നിവര്‍ ജന്മദിനത്തില്‍ അമ്മയ്ക്ക് ഹാരാര്‍പ്പണം നടത്തി.

തുടര്‍ന്ന് അമ്മ ജന്മദിനസന്ദേശം നല്‍കി. സമൂഹത്തിന്‍റെ നിയമങ്ങള്‍ക്കൊപ്പം പ്രകൃതിയുടെ നിയമങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് ജീവിക്കണമെന്ന് അമ്മ ജന്മദിന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

Book release Narendra Modi

Book release Narendra Modi

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വ്യത്യസ്ത അപകടങ്ങളില്‍ കടലില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്ത 12 മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ഒരു ലക്ഷം രൂപ വീതമുള്ള സഹായധനം വിതരണം ചെയ്തു. അമ്മയുടെ ജډദിനത്തിന്‍റെ ഭാഗമായി കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 800 പേര്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യ ശസ്ത്രക്രിയകള്‍ക്കായുള്ള സമ്മതപത്രവും വേദിയില്‍ വെച്ച് കൈമാറി. ആതുര സേവന രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ട കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 1998 മുതല്‍ 622 കോടി രൂപയുടെ സൗജന്യ ശസ്ത്രക്രിയകളും ചികിത്സാ സഹായവും നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം 60 ന്യൂറോ സര്‍ജറിയും, 15 വൃക്ക മാറ്റിവെക്കലും ,75 യൂറോളജി ശസ്ത്രക്രിയയും, തലയ്ക്കും കഴുത്തിനുമുള്ള ശസ്ത്രക്രിയകളും, 250 പേര്‍ക്കുള്ള അര്‍ബുദ ചികിത്സയും, 50 എല്ലുരോഗ ശസ്ത്രക്രിയകളും,150 പേര്‍ക്കുള്ള ഡയാലസിസ് ചികിത്സയും ആണ് സമ്പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്നത്.

Photo 5രാജ്യത്തെങ്ങും വീടുകളില്‍ ശുചിമുറികള്‍ യാഥാര്‍ഥ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ മാതാ അമൃതാനന്ദമയി മഠം പണിതീര്‍ത്ത 900 ശുചിമുറികളില്‍ 200 എണ്ണത്തിന്‍റെ സാക്ഷ്യപത്രവും വേദിയില്‍ കൈമാറി. മഠം നടത്തുന്ന ദുരിതാശ്വാസപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അമൃതശ്രീ സ്വയം സഹായസംഘങ്ങള്‍ 10 ലക്ഷം രൂപയുടെ സഹായം വേദിയില്‍ കൈമാറി. അമ്മയുടെ ജډദിനത്തോടനുബന്ധിച്ച് അമ്മയുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും കുറിച്ചുള്ള 10 പുസ്തകങ്ങളുടെ പ്രകാശനവും വേദിയില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി രചിച്ച എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിന്‍റെ കുരുക്ഷേത്ര പ്രകാശന്‍ തയ്യാറാക്കിയ മലയാളം പതിപ്പ് വേദിയില്‍ പ്രകാശനം ചെയ്തു. മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനില്‍ നിന്ന് അമ്മ ആദ്യപ്രതി ഏറ്റു വാങ്ങി. അമ്മയുടെ ജډദിനത്തോടനുബന്ധിച്ച് സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്ന വധൂവരډാര്‍ക്കുള്ള സ്വര്‍ണ്ണാഭരണങ്ങളും വസ്ത്രങ്ങളും വേദിയില്‍ വിതരണം ചെയ്തു. തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ വിശ്വ ശാന്തിക്കായുള്ള പ്രാര്‍ഥനയും ധ്യാനവും നടന്നു. അമ്മയുടെ ജډദിനത്തോടനുബന്ധിച്ച് സമൂഹവിവാഹവും നാലുലക്ഷത്തോളം പേര്‍ക്ക് വസ്ത്രദാനവും ഉണ്ടായി.

സ്ത്രീ ശാക്തീകരണത്തിന്‍റെ വിളംബരമായി അമൃതപുരിയില്‍ 18 ബ്രഹ്മചാരിണികളുടെ മഹാ ഗണപതി ഹോമം

അമൃതപുരി: സ്ത്രീ ശാക്തീകരണത്തില്‍ പുത്തന്‍ അദ്ധ്യായം കുറിച്ച് അമൃതപുരിയില്‍ ബ്രഹ്മചാരിണികളുടെ മഹാ ഗണപതിഹോമം അരങ്ങേറി. ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 65-ാം പിറന്നാള്‍ ദിനത്തിലാണ് അമൃതപുരിയിലെ പ്രധാന വേദിയില്‍ ബ്രഹ്മചാരിണികള്‍ മഹാഗ്ഗണപതിഹോമത്തിന് കാര്‍മ്മികത്വം വഹിച്ചത്.

Disaster Help 2പുലര്‍ച്ചെ അഞ്ചിനു മന്ത്രോച്ചാരണങ്ങളോടു കൂടി സൂര്യകാലടി മന സൂര്യന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അവര്‍ പതിനെട്ട് ബ്രഹ്മചാരിണികള്‍ ഹോമകുണ്ഠത്തില്‍ അഗ്നി ജ്വലിപ്പിച്ചു. ഹവിസ്സ് അര്‍പ്പിച്ചു. അഗ്നിനാളങ്ങള്‍ ഹവിസ്സ് ഏറ്റു വാങ്ങി. അതോടെ ആദ്ധ്യാത്മിക രംഗത്തും സ്ത്രീ മുന്നേറ്റത്തിന്‍റെ വിളംബരമായി. വീട്ടിലും സമൂഹത്തിലും സ്ത്രീകള്‍ക്ക് തുല്യ പരിഗണന നല്‍കണമെന്ന് എന്നും നിഷ്കര്‍ഷിച്ച ശ്രീ മാതാ അമൃതാനന്ദമയി ദേവി ആത്മീയ രംഗത്തും പുത്തന്‍ മുന്നേറ്റത്തിനു നാന്ദി കുറിച്ചു. ഹിന്ദു വിശ്വാസപ്രകാരമാണ് മുഖ്യ വേദിക്കരുകിലായി മഹാഗണപതിഹോമത്തിന് 18 ഹോമകുണ്ഠങ്ങള്‍ ഒരുക്കിയത്. ഭാരതത്തിലുടനീളം നിരവധി ബ്രഹ്മസ്ഥാന ക്ഷേത്രങ്ങളില്‍ വിഗ്രഹപ്രതിഷ്ഠ നടത്തി ആദ്ധ്യാത്മിക രംഗത്ത് പുത്തന്‍ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച അമ്മ തന്നെയാണ് ഈ മുന്നേറ്റത്തിനും തൂടക്കമിട്ടത്. ബ്രഹ്മസ്ഥാന ക്ഷേത്രങ്ങളിലെ നിത്യപൂജയ്ക്ക് പൂജാവിധികളും തന്ത്രവിദ്യയും പഠിച്ച ബ്രഹ്മചാരിണികളെ അമ്മ നിയോഗിച്ചിരുന്നു. ഇവരാണ് അമൃതപുരിയിലെ മഹാഗണപതി ഹോമത്തിലൂടെ അമ്മയുടെ 65-ാം ജന്മദിനത്തില്‍ പുതുചരിതമെഴുതിയത്. ഭൗതിക രംഗത്തെപ്പോലെ ആത്മീയ രംഗത്തും സ്ത്രീ ശക്തിക്ക് അമ്മ നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ബ്രഹ്മചാരിണികള്‍ നടത്തിയ മഹാഗണപതി ഹോമം.

Disaster help


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top