Flash News

സുപ്രീം കോടതി വിധിയനുസരിച്ച് ഐ‌എസ്‌ആര്‍‌ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

September 27, 2018

newsrupt2018-090932b6c8-f188-4018-b2f5-ac5dd0af7116cmഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീം കോടതി വിധിയിലൂടെ നീതി ലഭിച്ച ശാസ്ത്രജ്ഞന്‍ നമ്പി നാരായണനുള്ള നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 50 ലക്ഷം രൂപ നമ്പി നാരായണന് നല്‍കണമെന്ന സുപ്രീം കോടതി വിധി ഉടന്‍ നടപ്പിലാക്കുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. ചാരക്കേസിലെ സുപ്രീംകോടതി വിധി അനുസരിച്ചാണ് തീരുമാനം. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്പി നാരായണന് നഷ്ടപരിഹാരം 8 ആഴ്ചക്കകം നല്‍കണം എന്നായിരുന്നു സുപ്രീംകോടതി വിധി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് 33 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞത്. നമ്പി നാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്‍പത് ലക്ഷം രൂപ എട്ടാഴ്ചയ്ക്കകം സംസ്ഥാനസര്‍ക്കാര്‍ കൈമാറണം. കൂടുതല്‍ തുക നഷ്ടപരിഹാരമായി ആവശ്യമുണ്ടെങ്കില്‍ നമ്പി നാരായണന് സിവില്‍ക്കേസുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡികെ.ജെയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഈ സമിതിയില്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സെന്തിലിനെ നാമനിര്‍ദേശം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഇടാക്കണമെന്ന കോടതി വിധി സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജക്കാര്‍ത്തയില്‍ നടന്ന 18ാമത് ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷവും, വെള്ളിമെഡല്‍ നേടിയവര്‍ക്ക് 15 ലക്ഷവും, വെങ്കലം നേടിയവര്‍ക്ക് 10 ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

10 മലയാളി താരങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായത്. ഇവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷിച്ച് അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് ജോലി നല്‍കാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

പ്രളയക്കെടുതി സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിയാത്മക സമീപനമാണ് സ്വീകരിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രളയം മൂലം തടസപ്പെട്ട വിവിധ പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top