Flash News

അയോദ്ധ്യ കേസ് ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്ന് മൂന്നംഗ ബെഞ്ച്; സാമുദായിക സ്പര്‍ദ്ധ ഒഴിവാക്കാന്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ശരി വെച്ചു

September 27, 2018

Babri-Masjid-Demolitionന്യൂഡൽഹി: സാമുദായിക സ്പര്‍ദ്ധ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ ശരിവെച്ച് സുപ്രിം കോടതി.  അയോധ്യ കേസിലെ തര്‍ക്ക വിഷയമായ അനുബന്ധ കേസ് വിശാല ബെഞ്ചിന് വിടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.  ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണമോ എന്ന കാര്യത്തില്‍ മൂന്നംഗ ബെഞ്ചില്‍ നിന്ന് രണ്ട് വ്യത്യസ്ത്യവിധികളാണ് ഉണ്ടായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച ആദ്യ വിധിയിലാണ് ഭരണഘടനാ ബെഞ്ചിന് കേസ് വിടേണ്ടതില്ലെന്ന് പറയുന്നത്.

അയോധ്യ കേസില്‍ ഈ വിധി ബാധകമല്ല, അയോധ്യ കേസുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിടില്ലെന്നും ഭൂരിപക്ഷ വിധിയില്‍ പറയുന്നു. അതേസമയം ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ രണ്ടാമത്തെ വിധിയില്‍ ഇസ്മയില്‍ ഫറൂഖി കേസ് വിശാല ബെഞ്ചിന് വിടണമെന്നാണ് വ്യക്തമാക്കുന്നത്.

നിസ്‌കാരത്തിന് പള്ളി അവിഭാജ്യമല്ലെന്നും എവിടെവെച്ചും ആകാമെന്നും 1994ല്‍ സുപ്രീം കോടതി ഇസ്മയില്‍ ഫറൂഖി കേസില്‍ വിധിച്ചിരുന്നു. നമസ്‌കരിക്കുന്നതിനായി സര്‍ക്കാരിന് ആവശ്യമെങ്കില്‍ പ്രത്യേകം ഭൂമി ഏറ്റെടുക്കാമെന്നും അവിടെ പള്ളി പണിയാമെന്നുമായിരുന്നു വിധി. ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എസ് അബ്ദുൾ നസീർ ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിച്ചു. “മതവിശ്വാസപ്രകാരമുളള പ്രാർത്ഥനകളും മറ്റും ഏത് വിധത്തിൽ വേണമെന്ന കാര്യത്തിൽ വിശാല ബെഞ്ചിന്റെ അഭിപ്രായം തേടണം,” അദ്ദേഹം പറഞ്ഞു.

ഈ വിധി ചോദ്യം ചെയ്ത് സുന്നി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. സുപ്രീം കോടതിയുടെ നേരത്തേയുള്ള വിധി, ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കേണ്ടതുണ്ടോ എന്നതാണ് മൂന്നംഗ ബെഞ്ച് പരിശോധിച്ചത്.

1994ല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് ഇസ്ലാമിന് നമസ്‌കാരത്തിന് പള്ളി അവിഭാജ്യമല്ലെന്ന് വിധിച്ചത്. 16ാം നൂറ്റാണ്ടില്‍ അയോധ്യയില്‍ നിര്‍മ്മിച്ച ബാബറി മസ്ജിദ് 1992ല്‍ ഹിന്ദു കര്‍സേവകര്‍ തകര്‍ത്തിന് ശേഷം 2010ല്‍ അലഹാബാദ് ഹൈക്കോടതി ഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കായി പകുത്ത് നല്‍കിയിരുന്നു.

ഇതില്‍ പ്രധാന ഭാഗം അനുവദിച്ചത് ഹിന്ദുക്കള്‍ക്കാണ്. നമസ്‌കാരത്തിന് പള്ളി അനിവാര്യമല്ലെന്ന സുപ്രീം കോടതിയുടെ മുന്‍ വിധി ഈ വിധിയെ സ്വാധീനിച്ചുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. അയോധ്യ ഭൂമി മൂന്നായി പകുത്ത അലഹബാദ് ഹൈക്കോടതി വിധിയെ ഹിന്ദുക്കളും മുസ്ലിങ്ങളും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

newsrupt2018-091f959943-4a49-4acf-8dd6-f9fc66acb92eBabri_Masjid_demolition_3ക്ഷേത്ര നിര്‍മാണം തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഹര്‍ജിയെന്നാണ് ഹിന്ദു സംഘടനകളുടെയും ബിജെപിയുടെ വാദം. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പേ അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ക്ഷേത്രനിര്‍മാണം ബിജെപി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയിരുന്നു.

1993 ലെ അയോധ്യ നിയമ പ്രകാരം ബാബ്റി മസ്‌ജിദും അതിന് ചുറ്റുമുളള ഭൂമിയും അടങ്ങുന്ന 67.703 ഏക്കർ സ്ഥലം ഏറ്റെടുത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് ഡോ. ഇസ്‌മായിൽ ഫാറൂഖി കേസ് കൊടുത്തത്. എന്നാൽ കേസിൽ വാദം കേട്ട അഞ്ചംഗ സുപ്രീം കോടതി ബെഞ്ചിലെ ഭൂരിപക്ഷം കേന്ദ്രസർക്കാർ നിലപാട് ശരിവച്ചു. സാമുദായിക സ്പർദ്ധ ഒഴിവാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികളും മതനിരപേക്ഷ നടപടിയാണെന്ന് കോടതി അന്ന് പറഞ്ഞിരുന്നു.

ഇസ്ലാമിൽ നിസ്‌കാരം തുറസായ സ്ഥലത്ത് വച്ച് പോലും ചെയ്യാമെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാമിക വിശ്വാസ പ്രകാരം പളളി ഒഴിച്ചുകൂടാനാവാത്ത ഒന്നല്ല എന്നതായിരുന്നു ഈ വിധിന്യായത്തിലെ സുപ്രധാനമായ മറ്റൊരു വാക്യം. പളളികൾ ഏറ്റെടുക്കുന്നതിനെ ഇന്ത്യൻ ഭരണഘടന ഏതെങ്കിലും വിധത്തിൽ തടയുന്നില്ലെന്ന് കൂടി ന്യായാധിപന്മാരിൽ ഭൂരിപക്ഷം നിരീക്ഷിച്ചു. ഇതോടെ 1993 ലെ അയോധ്യ ആക്ട് പ്രകാരം ഏറ്റെടുക്കുന്ന 67.7 ഏക്കർ സ്ഥലത്തിൽ, മുൻപ് ബാബ്റി മസ്‌ജിദ് നിലനിന്നിരുന്ന 2.77 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കാമെന്നായി.

അയോധ്യ കേസിന്റെ വിധിയെ തന്നെ സ്വാധീനിക്കാൻ തക്ക പ്രാധാന്യമേറിയ സുപ്രധാനമായ മറ്റൊരു കേസിലാണ് ഇന്ന് വിധി വരുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 1994 ലെ ഇസ്‌മായിൽ ഫാറൂഖിയും കേന്ദ്രസർക്കാരും തമ്മിലുളള കേസ് പുനഃപരിശോധിക്കുന്നത്.

ഡിവിഷൻ ബെഞ്ചിലെ മറ്റ് അംഗങ്ങൾ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ്. ഇസ്‌ലാമിൽ വിശ്വാസത്തിന് പളളി ഒഴിച്ചുകൂടാനാകാത്ത ഒന്നല്ലെന്ന വിധിയാണ് പുനഃപരിശോധിക്കുന്നത്. തുറസായ സ്ഥലത്തും നിസ്‌കാരമാവാമെന്ന് കോടതി അന്ന് നിരീക്ഷിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top