Flash News

ഭൂമിയിലേക്കിറങ്ങിവന്ന മേഘപാളികള്‍ അപൂര്‍‌വ്വ കാഴ്ചയായി

September 27, 2018

newsrupt2018-09a6dfffd3-0a8a-4bc8-ab91-536418760441Clouds_on_road_784x441ലോകത്ത് പലയിടങ്ങളിലും ആകാശത്തും ഭൂമിയിലും ചില സമയങ്ങളില്‍ അപൂര്‍‌വ്വ പ്രതിഭാസങ്ങള്‍ ദര്‍ശിക്കാറുണ്ട്. ഇക്കഴിഞ്ഞ മഹാപ്രളയം കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ പ്രകൃതി തന്നെ ചില അപൂര്‍‌വ്വ ദൃശ്യങ്ങള്‍ കാണിച്ചു തന്നതാണ്. അതുപോലെ പര്‍‌വ്വത നിരകളിലും മലഞ്ചെരിവുകളിലും വനാന്തര്‍ഭാഗത്തും മാറ്റങ്ങള്‍ വരുന്നത് സാധാരണയാണ്.

അത്തരം ഒരു അപൂര്‍‌വ്വ കാഴ്ചയാണ് സമുദ്രനിരപ്പില്‍ നിന്നും 4,900 മീറ്റര്‍ ഉയരത്തിലുള്ള ടിബറ്റ്. മഞ്ഞുമൂടിയ പ്രദേശങ്ങളാലും ഉയര്‍ന്നു നില്‍ക്കുന്ന കൊടിമുടികളാലും ടിബറ്റ് ലോകത്തിന്റെ മേല്‍ക്കൂര തന്നെയാണ്. അവിടെ പര്‍വ്വതങ്ങളെ മൂടുന്ന മേഘ ആവരണം സ്ഥിരം കാഴ്ചയാണ്. എന്നാല്‍, മേഘപാളികള്‍ നടപ്പാതയിലേക്ക് ഇറങ്ങി വരുന്നത് അപൂര്‍വ്വ കാഴ്ചയാവുകയാണ്.

ടിബറ്റില്‍ റോഡിലേക്ക് ഇറങ്ങിവരുന്ന മേഘങ്ങളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. ആകര്‍ഷകവും അപൂര്‍വ്വവുമാണ് ഈ കാഴ്ച.

ഈ പ്രതിഭാസത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. വീഡിയോയില്‍ ഒരു കൂട്ടം മേഘങ്ങളാണ് താഴേക്കിറങ്ങി വന്നിരിക്കുന്നത്. ചലിക്കാതെ ഒരേ ആകൃതിയില്‍ തന്നെ നില്‍ക്കുന്നതിനാല്‍ പുകയോ പൊടിയോ ആകാനുള്ള സാധ്യതകളുമില്ലെന്നാണ് വിലയിരുത്തല്‍. സംഭവത്തിന്റെ കാരണം വ്യകതമാകാത്തതിനാല്‍ ഇതിനെ മറികടന്ന് പോകാനും ആളുകള്‍ക്ക് ഭയമുണ്ട്.

മഞ്ഞുമൂടിയ പര്‍വ്വതങ്ങളും വിശാലമായ സമതലങ്ങളും ഉള്‍പ്പെടുന്നതാണ് ടിബറ്റിന്റെ ഭൂപ്രകൃതി. നൂറ് വര്‍ഷങ്ങളോളം പഴക്കമുള്ള ഹിമപര്‍വ്വതങ്ങളും ഇതിന്റെ ഭാഗമാണ്. മലകളെ മഞ്ഞ് മൂടുമെങ്കിലും, താഴേക്കിറങ്ങി വന്ന് ഇപ്പോഴും നിലത്ത് തന്നെ ഇരിക്കുന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top