Flash News

ശബരിമല സ്ത്രീ പ്രവേശനം; സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് കടകംപള്ളി സുരേന്ദ്രന്‍; നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവര്

September 28, 2018

kadakampally-surendranതിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായക്കാര്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധി സ്വാഗതം ചെയ്യുന്നുവെന്നും സുരക്ഷിതമായി സ്ത്രീകള്‍ക്ക് മല ചവിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശനം എങ്ങനെ നടപ്പിലാക്കണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രവിധിക്ക് പിന്നാലെ എന്തായാലു ചില പ്രശ്‌നങ്ങള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നും എന്നാല്‍ സമവായത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ. പത്മകുമാര്‍ വ്യക്തമാക്കി. കോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയുമായി ആലോചിക്കുമെന്നും കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയതിന് ശേഷം കൂടുതല്‍ കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരെന്ന് ദേവസ്വം പ്രസിഡന്റ് എം.പത്മകുമാര്‍; വിധി ദുഃഖകരമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

m-padmakumarപത്തനംതിട്ട: എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.പത്മകുമാര്‍.സ്ത്രീപ്രവേശനത്തിന് വേണ്ട സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ പേരില്‍ ആരും ചാംപ്യന്‍ ചമയേണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. ആരും ക്രെഡിറ്റെടുക്കാന്‍ പിടിവലിവേണ്ട, അയ്യപ്പന്റെ കാര്യത്തില്‍ ഒരു രാഷ്ട്രീയക്കളിക്കും തയാറല്ലെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം വിധി ദുഃഖകരമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സുപ്രീം കോടതി വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠര് രാജീവര്

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠര് രാജീവര്. എന്നാല്‍ പൗരനെന്ന നിലയില്‍ വിധി അംഗീകരിക്കുന്നുവെന്നും തന്ത്രി പറഞ്ഞു. വിധി നിരാശാജനകമെന്ന് പന്തളം രാജകുടുംബവും വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top