Flash News

മാര്‍ത്തോമ്മാ ഫെസ്റ്റ് 2018 ഒക്ടോബര്‍ 6 ന് ; വരുമാനം സ്‌നേഹതീരത്തിന്

September 28, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

MarthomaFestഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന മാര്‍ത്തോമാ ഫെസ്റ്റ് ഈവര്‍ഷം ഒക്‌ടോബര്‍ ആറിന് ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മുതല്‍ രാത്രി 9.30 വരെ നടക്കും. വൈകുന്നേരം 5:30 നു നടക്കുന്ന പൊതു സമ്മേളനത്തില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മേയര്‍ റോബര്‍ട്ട് സി ഡായ് ഫെസ്റ്റ് ദ്ഘാടനം ചെയ്യും.

നാടന്‍ തട്ടുകടകള്‍ ഉള്‍പ്പെടെ രുചികരമായ കേരള ഭക്ഷ്യവിഭവമേളയും, കായിക വിനോദമേളയും ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷകങ്ങളായി അരങ്ങേറും. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ പങ്കെടുക്കുവാനും ആസ്വദിക്കുവാനും ഡാളസ് ബി3 എന്റര്‍റ്റെയിന്‍മെന്റ് ഒരുക്കുന്ന വിവിധ കായിക കലാ വിനോദങ്ങളും, റൈഡുകളും വിനോദമേളയില്‍ ഒരുങ്ങും. വിവിധ സംഘടകളുടെ സ്റ്റാളുകളും ബൂത്തുകളും, കൂടാതെ ഡാളസിലെ വിവിധ കലാസംഘടനകള്‍ അവതരിയിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും മേളയുടെ മാറ്റുകൂട്ടും. പ്രവേശനവും പാര്‍ക്കിങ്ങും സൗജന്യമാണ്.

നാളെ (സെപ്തംബര്‍ 29 ശനി) രാവിലെ 8 മണിമുതല്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന കായിക മത്സരമേള പള്ളി അങ്കണത്തില്‍ (11550 ഘൗിമ ഞറ, ഉമഹഹമ,െ ഠത 75234) നടക്കും.

മാര്‍ത്തോമാ സഭയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശുശ്രൂഷാ സ്ഥാപനങ്ങളില്‍ ഒന്നായ കേരളത്തിലെ തിരുവനന്തപുരം കൊല്ലം ഭദ്രാസനത്തിന്റെ കീഴില്‍, ഒകഢ ബാധിതരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന ‘സ്‌നേഹതീരം’ എന്ന സന്നദ്ധസഘടനയിലേക്കു ഫെസ്റ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ഫെസ്റ്റ് വിജയിപ്പിക്കുവാന്‍ റവ. ഡോ. എബ്രഹാം മാത്യു, റവ. ബ്ലെസിന്‍ കെ മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സുരേഷ് ഫിലിപ് , സാമുവല്‍ യോഹന്നാന്‍ എന്നിവരാണ് ഫെസ്റ്റിന്റെ ഈ വര്‍ഷത്തെ കണ്‍വീനര്‍മാര്‍. മാര്‍ത്തോമ്മാ ഫെസ്റ്റിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സുരേഷ് ഫിലിപ്പ് 972 464 7062, സാമുവല്‍ യോഹന്നാന്‍ 214 435 0124.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top