Flash News

ഡാളസ് കേരള അസോസിയേഷന്‍ ചിത്രരചനാ മത്സരം ഒക്‌ടോബര്‍ 13-ന്

September 29, 2018 , പി.പി. ചെറിയാന്‍

art-competitionഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ് മത്സരങ്ങളും സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 13 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഗാര്‍ലന്റ് ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററിലാണ് മത്സരങ്ങള്‍. നാലു ഗ്രൂപ്പുകളായി തരം‌തിരിച്ചിരിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ മുന്‍‌കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും, എന്നാല്‍ ഓണ്‍സൈറ്റിലും രജിസ്ട്രേഷന്‍ ചെയ്യുന്നതിന് സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരിദാസ് തങ്കപ്പന്‍ 214 908 5686, അനശ്വര്‍ മാമ്പിള്ളി 214 997 1385, സുധീര്‍ പി. 972 325 1409.

Arts Competition 2018


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top