Flash News

നരേന്ദ്ര മോദിയും ബിജെപിയും ചതിയിലൂടെ വോട്ട് നേടുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി പ്രശാന്ത് കിഷോര്‍

September 29, 2018

modi_prashant201511022012-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കു വേണ്ടിയും ബിജെപിക്കു വേണ്ടിയും തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോര്‍ ചതിയിലൂടെ വോട്ട് നേടുന്നതെങ്ങനെയെന്ന രഹസ്യം വെളിപ്പെടുത്തുന്നു. അദ്ദേഹം രൂപം കൊടുത്ത ‘ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി’ അഥവാ ഐ-പാക്‌ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചരണം നടത്താൻ തീരുമാനിച്ചത് ചതിയിലൂടെയാണെന്നാണെന്നാണ് ഇപ്പോഴത്തെയും മുൻജീവനക്കാരുടെയും വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ ആര്‍ക്കുവേണ്ടി നിലകൊള്ളണം എന്ന് തീരുമാനിക്കാന്‍ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പ് അട്ടിറിച്ച് മാനേജുമെന്റ് കമ്മിറ്റിയുടെ അഭിപ്രായം അടിച്ചേല്‍പ്പിച്ചുവെന്നാണ് ജീവനക്കാര്‍ തുറന്നുപറയുന്നതെന്ന് ‘കാരവന്‍’ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ പ്രചാരണതന്ത്രം രൂപ്പെടുത്തിയതിലൂടെയാണ് പ്രശാന്ത് കിഷോര്‍ ശ്രദ്ധേയനായത്. കഴിഞ്ഞ 19ന് നിതീഷ് കുമാറിന്റെ ജതാദള്‍ യുണൈറ്റഡില്‍ ചേര്‍ന്ന അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കുവേണ്ടിയും തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കാനിറങ്ങില്ലന്ന് വ്യക്തമാക്കിയിരുന്നു. ജെഡിയുവില്‍ ചേരുന്ന പ്രഖ്യാപനം നടത്തി നാല് ദിവസത്തിന് ശേഷമാണ് സ്ഥാപനം തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുന്നതില്‍ ജീവനക്കാരുടെ അഭിപ്രായം തേടിയത്.

സ്ഥാപത്തിലെ ഭൂരിഭാഗം ജീവനക്കാരും കോണ്‍ഗ്രസിനു വേണ്ടി പ്രചരണം നടത്താനാണ് താത്പര്യം പ്രകടിപ്പിച്ചതെങ്കിലും, മാനേജ്‌മെന്റെ് കമ്മറ്റി ബിജെപിയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.

nitish-kumar_prashant-kishorജെഡിയുവിലേക്ക് ചേരുന്നു എന്ന പ്രശാന്തി കിഷോറിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു നാലുദിവസങ്ങള്‍ക്ക് ശേഷം, ഐപിഎസിയുടെ ഹൈദരബാലിലെ പ്രധാന ഓഫീസില്‍ ഒരു വോട്ടെടുപ്പ് നടന്നു. ‘2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി പ്രചരണം നടത്താനാണ് ജീവനക്കാര്‍ ആഗ്രഹിക്കുന്നത്’ എന്നതിനെ സംബന്ധിച്ചുളളതായിരുന്നു ആ വോട്ടെടുപ്പ്. ഭൂരിപക്ഷം പേരും കോണ്‍ഗ്രസ് എന്ന് അഭിപ്രായപ്പെട്ടെങ്കിലും, അന്തിമ തീരുമാനം ബിജെപി എന്നായിരുന്നു, വോട്ടെടുപ്പില്‍ പങ്കാളിയായ ജീവനക്കാര്‍ പറയുന്നു.

ബിജെപിക്കു വേണ്ടിയാവും 2019 പൊതുതെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങുക എന്ന് ഇതുവരെയും ജീവനക്കാരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വോട്ടെണ്ണല്‍ ഫലത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ഇരുജീവനക്കാരും വ്യക്തമാക്കുന്നു.

ഈ മാസം 9ാം തിയ്യതി ഹൈദരബാദിലെ ഇന്ത്യന്‍ ബിസിനസ് സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന മുഖാമുഖത്തില്‍ ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട് പോകില്ല എന്ന് കിഷോര്‍ വെളിപ്പെടുത്തിയിരുന്നു.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് ജീവനക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ച് ഒരു അനൗദ്യോഗിക വോട്ടെടുപ്പ്‌ ഐപിഎസി മാനേജ്‌മെന്റ് ഹൈദരബാദിലെ ഗോല്‍ഗോണ്ടാ ഹോട്ടലില്‍ നടത്തി. കൈകള്‍ ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് രേഖപ്പെടുത്തിയത്. സ്ഥാപത്തിലെ ഭൂരിഭാഗം ജീവനക്കാരും കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് കൈകള്‍ ഉയര്‍ത്തിയതെന്ന്, ഇതില്‍ സന്നിഹിതനായ ഒരു മുന്‍കാല ജീവനക്കാരാന്‍ പറയുന്നു.

prashant-kishorഅനൗദ്യോഗിക തെരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, ഐപിഎസി എച്ച്ആര്‍ ഹെഡ് അവിനാഷ് തിവാരി സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും ഒരു ഇമെയില്‍ സന്ദേശം അയച്ചു. മാനേജിംഗ് കമ്മറ്റിയുടെ നിര്‍ദേശപ്രകാരം സെപ്തംബര്‍ 20ാം തിയ്യതി ഒരു ഔദ്യോഗിക തെരഞ്ഞെടുപ്പുണ്ടാകും എന്നായിരുന്നു സന്ദേശം. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെയാണോ കോണ്‍ഗ്രസിനെയാണോ പങ്കാളിയാക്കുന്നേ എന്ന് നിര്‍ണ്ണയിക്കുന്ന വോട്ടെടുപ്പാവും ഇത്. ഈ പ്രക്രിയക്ക് രണ്ട് ഘട്ടങ്ങളാണുളളത്. 12-19 സെപ്തംബര്‍ വരെ ഒരു കണ്‍സള്‍ട്ടേഷന്‍ ഘട്ടവും, അതിനു പിറ്റേന്ന് വോട്ടിംഗും. ‘നിങ്ങളുടെ വ്യക്തിപരമായ താത്പര്യങ്ങളല്ല വോട്ടായി രേഖപ്പെടുത്തെണ്ടത്‌, മറിച്ച് തെരഞ്ഞെടുപ്പില്‍ ഐപിഎസി ആരോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കെണ്ട്ത് എന്നാണ്, എന്നും ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ വ്യക്തമാക്കിയിരുന്നു.

മൂന്ന് ഓപ്ഷനുകളാണ് തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമായ 20ാം തിയ്യതി നല്‍കിയത്, ജീവനക്കാര്‍ വ്യക്തമാക്കുന്നു.

ബിജെപിക്കു വേണ്ടി പ്രചരണം നടത്താം, അല്ലെങ്കില്‍ കോണ്‍ഗ്രസ്, അതുമല്ലെങ്കില്‍, രണ്ടുപേര്‍ക്കും വേണ്ടി. മൂന്ന് പോളിംഗ് ബൂത്തുകളും ഇതിന്റെ ഭാഗമായി ചിട്ടപ്പെടുത്തി. 11 മണിമുതല്‍ 2 മണിവരെ വോട്ടിംഗ് നീളുകയും ചെയ്തു. 276 പേര്‍ മൊത്തം വോട്ടു ചെയ്തതായി രേഖപ്പെടുത്തി, ആന്ധ്രാ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണം നല്‍കുന്നവരൊഴിച്ച് ബാക്കിയുളളവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

വൈകുന്നേരമോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. എച്ച്ആര്‍ ഹെഡ്‌ തിവാരിയും വോട്ടെണ്ണല്‍ വേളയില്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എട്ടുമണിയോടെ പ്രസിദ്ധീകരിച്ചു. 10-15 ആളുകള്‍ മാത്രമാണ് ഫലം പ്രസ്താവിക്കുന്നത് കാണാന്‍ കൂടിയത്.

ജെഡിയുവില്‍ പ്രാശാന്ത് കിഷോര്‍ ചേര്‍ന്നെങ്കിലും അദ്ദേഹം കമ്പനിയുടെ മുഖ്യസ്ഥാനത്ത് തന്നെ തുടരുമെന്ന് ജീവനക്കാരിലൊരാള്‍ വ്യക്തമാക്കി. കമ്പനിയുടെ ബിസിസനസില്‍ ഭുരിഭാഗവും അദ്ദേഹത്തിന്റെ പേരിലാണ് വരുന്നതെന്നും ജീവനക്കാരന്‍ വ്യക്തമാക്കി.

ജനങ്ങളെ സ്വാധീനിക്കുന്ന മികച്ച പ്രചരണ രീതികള്‍ അവലംബിക്കാനും വിഷയങ്ങളില്‍ ആഴത്തില്‍ പഠിച്ച് എതിരാളികള്‍ക്ക് കൃത്യമായ മറുപടികള്‍ നല്‍കുവാനുമുളള കഴിവാണ് പ്രശാന്തിനെ പ്രചരണ രംഗത്ത് താരമാക്കിയത്. നിരവധി ഐഐടി, ഐഐഎം ബിരുദ ധാരികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഐപിഎസിയുടെത്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top