Flash News

ലാനാ സമ്മേളന വിശിഷ്ടാതിഥികള്‍ – പ്രൊഫ. കോശി തലയ്ക്കല്‍, ഡോ. എന്‍.പി. ഷീല, ജെ. മാത്യൂസ്, സി.എം.സി.

September 29, 2018

Untitledഫിലഡല്‍ഫിയ: ലാനാ (കേരളാ ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി പ്രൊഫ. കോശി തലയ്ക്കല്‍, ഡോ. എന്‍.പി. ഷീല, ജെ. മാത്യൂസ്, സി.എം.സി. എന്നീ പ്രഗത്ഭര്‍ വിവിധ സാഹിത്യ പഠനങ്ങള്‍ അവതരിപ്പിക്കും. അമേരിക്കന്‍ എഴുത്തുകാരുടെ കവിത, ചെറുകഥ, നോവല്‍, രചനകളെക്കുറിച്ചാണ് പഠനങ്ങള്‍. ലാന വാര്‍ഷിക സമ്മേളനം ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 5 വെള്ളി, 6ശനി, 7ഞായര്‍ തിയതികളില്‍ “ചാക്കോ ശങ്കരത്തില്‍ നഗറിലാണ്” (Syro Malabar Auditorium, 608 Welsh Road, Philadelphia, PA 19115) ചേരുന്നത്.

പ്രൊഫ. കോശി തലയ്ക്കല്‍, മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍ മൂന്നു പതിറ്റാണ്ട് മലയാളം വിഭാഗം തലവനായിരുന്നു. നിരൂപകന്‍, പരിഭാഷകന്‍, കവി, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.

പ്രൊഫ. ഡോ. എന്‍ പി ഷീല ആലുവാ സെന്റ് സേവിയേഴ്സ് കോളേജില്‍ 36 വര്‍ഷം പ്രൊഫസ്സറായിരുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷ വിഷയങ്ങളില്‍ പിഎച്ച്ഡി യുണ്ട്. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഹിന്ദി അദ്ധ്യാപികയായിരുന്നു. ആലുവ ലിറ്റില്‍ ഫ്ളവര്‍ സെമിനാരിയില്‍ അദ്ധ്യാപികയാണ്.

ജെ മാത്യൂസ് അമേരിക്കയിലെ പ്രശസ്തമായ ജനനി മാസികയുടെ മുഖ്യ പത്രാധിപരാണ്. കേരളത്തില്‍ അദ്ധ്യാപകനായിരുന്നു. ന്യൂയോര്‍ക്കിലെ ഗുരുകുലം സ്കൂളിന്‍റെ പ്രിന്‍സിപ്പലാണ്. ഫൊക്കാന പ്രസിഡന്‍റ്, ലാന സെക്രട്ടറി എന്നീ നിലകളില്‍ അഭിമാനാര്‍ഹമായ സേവനം നിര്‍വഹിച്ചിട്ടുണ്ട്.

സിഎംസി എന്ന പേരില്‍ അറിയപ്പെടുന്ന ചാക്കോ എംസി, മാജിക്കല്‍ പ്രഭാവമുള്ള ചെറുകഥകളുടെ രാജശില്പിയാണ്. കഥ, നാടകം, പരിഭാഷകള്‍ എന്നിങ്ങനെ ആറു കൃതികളുടെ കര്‍ത്താവാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്.

ലാനാ സമ്മേളന താമസ ഹോട്ടലിലിന്‍റെ അഡ്രസ്സ്: 11580 Roosevelt Blvd, Philadelphia, PA, 19116, Phone 1-800-544-4866. ഫിലഡല്‍ഫിയ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും (Philadelphia International Airport, -PHL-, 8000 Essington Ave, Philadelphia, PA 19153) ലാനാ സമ്മേളന താമസ ഹോട്ടലിലേക്ക് 40 മിനുട്ടും 25 മൈലും യാത്ര വേണം. ടാന്‍സ്പൊര്‍ട്ടേഷന്‍ ചുമതല ഫീലിപ്പോസ് ചെറിയാന്‍ (215-605-7310), രാജീവ് വിജയന്‍ (610-931-9720) എന്നിവര്‍ നിര്‍വഹിക്കും. ഈ യാത്രാവശ്യങ്ങള്‍ക്ക് രാജീവ് വിജയനെയോ ഫീലിപ്പോസ് ചെറിയാനെയോ മുന്‍കൂട്ടി വിളിക്കേണ്ടതാണെന്ന് ലാന സമ്മേളന കണ്‍വീനര്‍മാരായ അശോകന്‍ വേങ്ങശ്ശേരിയും (267-969-9902), ജോര്‍ജ് നടവയലും (215-494-6420) അഭ്യര്‍ത്ഥിക്കുന്നു.

പി ഡി ജോര്‍ജ് നടവയല്‍

thumbnail_LANA Logo_InPixio

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top