Flash News

ലാനാ കണ്‍വെന്‍ഷന്‍: ചാക്കോ ശങ്കരത്തില്‍ അനുസ്മരണ പ്രഭാഷണം ജെ മാത്യൂസ് നിര്‍വഹിക്കും

September 30, 2018

Chacko Sankarathil

ചാക്കോ ശങ്കരത്തില്‍

ഫിലഡല്‍ഫിയ: ലാനാ കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള ചാക്കോ ശങ്കരത്തില്‍ അനുസ്മരണ സമ്മേളനത്തില്‍ ജനനി മാസിക മുഖ്യ പത്രാധിപര്‍ ജെ മാത്യൂസ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. നീനാ പനയ്ക്കല്‍, സിഎംസി (ന്യൂയോര്‍ക്ക്), യോഹന്നാന്‍ ശങ്കരത്തില്‍, ഏബ്രഹാം തെക്കേമുറി, ജോസെന്‍ ജോര്‍ജ്, ജോഷി കുര്യാക്കോസ് ( ട്രൈസ്റ്റേറ്റ്കേരളാ ഫോറം),ജോര്‍ജ് ഓലിക്കല്‍ (പമ്പ), വര്‍ഗീസ് ഫിലിപ്പ്, ഡാനിയേല്‍ തോമസ് , അനു സക്കറിയ (മാപ്), ജോജോ കോട്ടൂര്‍ (കല), വിന്‍സന്‍റ് ഇമ്മാനുവേല്‍, അലക്സ് തോമസ്, ഡോ. ജെയിംസ് കുറിച്ചി, അലക്സ് ജോണ്‍, ഐസക് പുല്ലാടില്‍, രാജു തോമസ് (ന്യൂയോര്‍ക്ക്),ജോബീ ജോര്‍ജ് (കോട്ടയം അസ്സോസിയേഷന്‍), തോമസ് പോള്‍ (ഫ്രണ്ട്സ് ഓഫ് തിരുവല്ല), ഏബ്രഹാം ജോണ്‍ (ഒക്കലഹോമ), അബ്ദുള്‍ പുന്നയൂര്‍ക്കുളം, സജീവ് ശങ്കരത്തില്‍, രാജു ശങ്കരത്തില്‍ എന്നിവര്‍ പ്രസംഗിക്കും.

ചാക്കോ ശങ്കരത്തിലിന്‍റെ സഹധര്‍മ്മിണി റേച്ചല്‍ ശങ്കരത്തിലിന്‍ റെവിശിഷ്ട സാന്നിധ്യം വേദിയിലുണ്ടാകും. ലാനാ പ്രസിഡന്റ് ജോണ്‍ മാത്യു അദ്ധ്യക്ഷത വഹിക്കും. ജോര്‍ജ് നടവയല്‍ സ്വാഗതവും അശോകന്‍ വേങ്ങശ്ശേരി നന്ദിയും പറയും.

ലാന സമ്മേളനം ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 5 വെള്ളി, 6ശനി, 7ഞായര്‍ തിയതികളില്‍ “ചാക്കോശങ്കരത്തില്‍ നഗറിലാണ്” (Syro Malabar Auditorium, 608 Welsh Road, Philadelphia, PA 19115) ചേരുന്നത്.

പി ഡി ജോര്‍ജ് നടവയല്‍

LANA Logo

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top