Flash News

ആചാരം അറിയാവുന്ന, വിശ്വാസികളായ സ്ത്രീകളാരും ശബരിമലയ്ക്ക് പോകുകയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

September 30, 2018

newsrupt2018-09ee03dd62-dbe5-4198-9baf-799fb48be1ffm_padmakumarശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്നെങ്കിലും, ആചാരങ്ങളില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീയും ശബരിമലയിലേക്ക് പോകാന്‍ ശ്രമിക്കുകയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍. ആചാരം അറിയുന്നവര്‍ ശബരിമലയിലെത്തില്ല. തന്റെ വീട്ടില്‍ നിന്ന് ആരു ശബരിമലയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല, ക്ഷേത്രത്തില്‍ വൈരുദ്ധ്യാത്മക ബൗധിക വാദം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം ബുധനാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലില്‍ 100 ഏക്കര്‍ ഭൂമി കൂടി നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി അനുകൂല തീരുമാനമറിയിച്ചിട്ടുണ്ട്.

ചരിത്രം തിരുത്തിയെഴുതിയാണ്‌ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന് സുപ്രീംകോടതിയുടെ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധി സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ്. നാല് പേരുടെ വിധിയോട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ചു.

സ്ത്രീകളോട് കാണിക്കുന്ന വിവേചനം അംഗീകരിക്കാനാവില്ലെന്നും അയ്യപ്പഭക്തന്മാര്‍ പ്രത്യേക വിഭാഗമല്ലെന്നും വ്യക്തമാക്കി ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ്‌ വിധി.

വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ല, വിവേചനത്തെ ഭരണഘടന അംഗീകരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയില്‍ വ്യക്തമാക്കുന്നു. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യയെന്നും മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും ദീപക് മിശ്ര പറയുന്നു.

അതേസമയം ഞായറാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ ഉന്നതതല യോഗം നടക്കും. വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top