Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

സുഹൃത്തുമായി മണിക്കൂറുകളോളം വാട്സ്‌ആപ്പില്‍ ചാറ്റ് ചെയ്തതിന് മാതാപിതാക്കള്‍ ശാസിച്ചു; 21 കാരി ആത്മഹത്യ ചെയ്തു

September 30, 2018

suicide-1പത്തനാപുരം: സുഹൃത്തുമായി മണിക്കൂറുകളോളം വാട്സ്‌ആപ്പില്‍ ചാറ്റ് ചെയ്തത് മാതാപിതാക്കള്‍ ചോദ്യം ചെയ്യുകയും ശാസിക്കുകയും ചെയ്തതിന് 21കാരി ആത്മഹത്യ ചെയ്തു. പിറവന്തൂര്‍ കമുകുംചേരി കുഴിവേലില്‍ വടക്കേതില്‍ പ്രഭാകരന്‍ നായരുടേയും രമാദേവിയുടേയും മകള്‍ പ്രവീണ(21) യാണ് മരിച്ചത്. രാത്രിയില്‍ സുഹൃത്തുമായി മണിക്കൂറുകളോളം നീണ്ട വാട്‌സാപ്പ് ചാറ്റിനെ വീട്ടുകാര്‍ ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രവീണ ആത്മഹത്യ ചെയ്തത്. കമുകുംചേരി കുറുംപുറത്തുകടവില്‍ ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് പ്രവീണയുടെ മൃതദേഹം കണ്ടെത്തിയത്. പ്രവീണയെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ പത്തനാപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ പിറ്റേദിവസം കടവില്‍ മൃതദേഹം പൊങ്ങുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. നോട്ട്ബുക്കില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

തൃശ്ശൂരില്‍ താമസിച്ചിരുന്ന കുടുംബം മൂന്നു മാസം മുന്‍പാണ് കമുകുംചേരിയിലെ കുടുംബവീട്ടില്‍ എത്തിയത്. പുനലൂര്‍ യു.എ.ഐ.എമ്മില്‍ ചേര്‍ന്ന് എംബിഎ പഠനം നടത്തുകയായിരുന്നു പ്രവീണ. തൃശ്ശൂരില്‍െവച്ച് പരിചയത്തിലായ സുഹൃത്തുമായി രാത്രി ഫോണില്‍ ചാറ്റ് ചെയ്തതിനെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. അമ്മയോടൊപ്പം ഉറങ്ങിയ പ്രവീണയെ പുലര്‍ച്ചെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും തെരച്ചില്‍ നടത്തുന്നതിനിടെയാണ് കടവില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top