Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

ബ്രൂവറി വിഷയം കോണ്‍ഗ്രസ്സിന് വിനയായി; രമേശ് ചെന്നിത്തലയുടെ വാദമുഖങ്ങള്‍ പൊളിച്ചടുക്കി; 2003-ല്‍ ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവധിച്ച രേഖകള്‍ പുറത്തുവിട്ടു

September 30, 2018

a-vijayaraghavamകൊച്ചി: ബ്രൂവറി വിഷയത്തില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി 2003-ല്‍ ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവധിച്ച രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. സംസ്ഥാനത്ത് അവസാനമായി ബ്രൂവറി അനുവദിച്ചത് എ.കെ ആന്റണി സര്‍ക്കാരിന്റെ കാലത്താണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവിട്ടത്.

ബ്രൂവറികള്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ മൂന്നാമത്തെ വാര്‍ത്താസമ്മേളനത്തില്‍ എക്സൈസ് മന്ത്രിയോടായി പത്തു ചോദ്യങ്ങളുടെ മറുപടി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സംസ്ഥാനത്ത് 1999 മുതല്‍ നിര്‍ത്തിവെച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസന്‍സ് നല്‍കല്‍ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വിടാമോ? എന്ന ചോദ്യവും ചെന്നിത്തല ഉന്നയിച്ചിരുന്നു.

ആന്റണി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറി അനുവദിച്ചിരുന്നുവെന്ന ഉത്തരവ് പുറത്തുവരുന്നതോടെ ചെന്നിത്തലയുടെ ഈ ചോദ്യം അപ്രസക്തമാകുകയാണ്. 2003 ഓഗസ്റ്റ് അഞ്ചിന് തൃശൂര്‍ ചാലക്കൂടിയിലെ മുകുന്ദപുരം താലൂക്കില്‍ ബ്രുവറി അനുവദിച്ച് കൊണ്ടുള്ള എക്‌സൈസ് കമ്മിഷണറുടെ ഉത്തരവിന്റെ പകര്‍പ്പാണ് പുറത്ത് വന്നിരിക്കുന്നത്.

15,000 രൂപ ഫീസടച്ചാണ് മലബാര്‍ ബ്രുവറീസ് ലിമിറ്റഡ് ലൈസന്‍സ് നേടിയിരിക്കുന്നത്. വിനോദ് റായിയുടെ ഉത്തരവാണ് ബ്രൂവറി അനുവദിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ആധികാരിക ഉത്തരവെങ്കില്‍ അത് ആന്റണി സര്‍ക്കാര്‍ തന്നെ ലംഘിച്ചുവെന്നാണ് ഈ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

എ.കെ.ആന്റണി സര്‍ക്കാറാണ് 1995ല്‍ ചാരായം നിരോധിച്ചത്. ഇത് മദ്യ വിരുദ്ധ നീക്കമായാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടത്. എന്നാല്‍ കേരളത്തെ വിദേശ മദ്യ കമ്പനികള്‍ക്ക് തീറെഴുതുകയാണ് ചാരായ നിരോധത്തിന്റെ ലക്ഷ്യമെന്ന് അന്നു തന്നെ ആക്ഷേപം ഉണ്ടായിരുന്നു. ഇത് ശരി വെക്കുന്നതാണ് പിന്നീട് വന്ന നിരവധി ബാറുകളും വിദേശമദ്യത്തിന്റെ കുത്തൊഴുക്കും വിദേശമദ്യത്തിന്റെ വില വര്‍ദ്ധനയും ബിവറേജസിന്റെ മുന്നിലെ മദ്യപാനികളുടെ അവസാനിക്കാത്ത നിരയും. ചാരായത്തിനു പകരം വില കൂടിയ വിദേശമദ്യത്തിലേക്കും ചാരായ ഷാപ്പിനു പകരം ബാറുകളിലേക്കും മദ്യപാനികളെ മാറ്റിയതല്ലാതെ ചാരായനിരോധം മദ്യത്തിന്റെ ലഭ്യത കുറച്ചില്ല. മദ്യപാനികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്തു. ഏറ്റവും അവസാനം ആന്റണി ഗ്രൂപ്പുകാര്‍ തന്നെ ബാര്‍ കോഴ ആരോപണത്തിന് ഇരയായി. ഇതിനിടെയാണ് ബ്രൂവറി ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തുവന്നത്.

നായനാര്‍ സര്‍ക്കാര്‍ 1999ല്‍ ഇനി ഡിസ്റ്റിലറികളും ബ്രൂവറികളും ആരംഭിക്കേണ്ട എന്നു തീരുമാനം എടുത്തിരുന്നു എന്നും പിന്നീട് വന്ന എല്ലാ സര്‍ക്കാരുകളും ഇത് പിന്തുടര്‍ന്നിരുന്നു എന്നും 19 വര്‍ഷത്തിനു ശേഷം ഈ നയം പിണറായി സര്‍ക്കാര്‍ മാറ്റിയതില്‍ അഴിമതി ഉണ്ട് എന്നുമാണ് ചെന്നിത്തല ആരോപിച്ചത്. ഈ ആരോപണമാണ് 2003ല്‍ ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖ പുറത്തു വിട്ടു കൊണ്ട് വിജയരാഘവന്‍ തകര്‍ത്തത്. വിജയരാഘവന്‍ ഇതിലൂടെ ബ്രൂവറി വിഷയം കോണ്‍ഗ്രസിനെതിരായ ആരോപണമാക്കി മാറ്റി. ഇനി ഉത്തരം പറയേണ്ടത് ആന്റണിയും സുധീരനുമാണ്. 2003ല്‍ എന്തിനാണ് നായനാര്‍ സര്‍ക്കാരിന്റെ നയം ആന്റണി സര്‍ക്കാര്‍ തിരുത്തിയത്? ഷിവാസ് റീഗലിന്റെ മലബാര്‍ബ്രൂവറീസിന് അനുമതി നല്‍കിയതില്‍ അഴിമതി ഉണ്ടായിരുന്നോ? ചാരായം നിരോധിച്ച ആന്റണിയും വിദേശ മദ്യ കമ്പനിയായ ഷിവാസ് റീ ഗലുമായി എന്താണ് ബന്ധം?

ഈ ചോദ്യങ്ങള്‍ക്ക് ആന്റണി ഉത്തരം പറയുന്നതോടെ ഇടതു സര്‍ക്കാരിനെതിരെ ചെന്നിത്തല കൊണ്ടുവന്ന ആരോപണങ്ങള്‍ക്കു കൂടി മറുപടിയാകും. ഇത് മുന്നില്‍ കണ്ടാണ് വിജയരാഘവന്റെ പ്രത്യാക്രമണം. ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തതോടെ എല്‍ ഡി എഫ് കണ്‍വീനര്‍ സര്‍ക്കാരിനെ ശരിയായി പ്രതിരോധിക്കുന്നതില്‍ ആദ്യ റൗണ്ടില്‍ വിജയം കണ്ടു. മന്ത്രിമാര്‍ ചെന്നിത്തലക്ക് മറുപടി പറയുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വിജയരാഘവന്റെ രംഗപ്രവേശം എന്നതും ശ്രദ്ധേയമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top