Flash News

ശബരിമല സ്ത്രീ പ്രവേശനം; ഹൈന്ദവരുടെ വിശ്വാസം തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമാണ് സുപ്രിം കോടതി വിധിയെന്ന് സം‌വിധായകന്‍ രാജസേനന്‍; തന്റെ ചോറൂണ് നടത്തിയത് ശബരിമലയിലാണെന്ന് ടികെ‌എ നായര്‍

September 30, 2018

Rajasenan and sabariകൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയുടെ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ ഹൈന്ദവരുടെ വിശ്വാസം തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമുള്ളവരാണെന്ന് പ്രശസ്ത ചലച്ചിത്ര സം‌വിധായകന്‍ രാജസേനന്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധിയില്‍ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിധിയെ വിമര്‍ശിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു രാദസേനന്റെ പരാമര്‍ശം.

ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളില്‍ ഒന്നാണ് വിധിയിലൂടെ പ്രാവര്‍ത്തികമായത്. ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. ഇസ്‌ളാമിനും ക്രിസ്തുവിനും ഒരു പ്രശ്‌നം വന്നാല്‍ ചോദിക്കാന്‍ പള്ളിയും പോപ്പുമുണ്ട്. എന്നാല്‍ ഹിന്ദുവിന് ചോദിക്കാനും പറയാനും ആരുമില്ല. കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും കോടതി ഉത്തരവും പേറി ശബരിമലയില്‍ പോകുമെന്ന് കരുതുന്നില്ലെന്നും രാജസേനന്‍ പറഞ്ഞു.

tka-nair (1)അതേസമയം ശബരിമലയില്‍ 50 വയസിന് താഴെ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട് എന്ന വസ്തുതയാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായരുടെ വെളിപ്പെടുത്തലാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. ശബരിമല ക്ഷേത്രത്തില്‍ അമ്മയുടെ മടിയിലിരുത്തിയാണ് തന്റെ ചോറൂണ് ചടങ്ങ് നടത്തിയത് എന്ന് ടികെഎ നായര്‍ പറഞ്ഞു. ഇത് മാതാപിതാക്കള്‍ പറഞ്ഞ കാര്യമാണെന്നും പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമെല്ലാം ആയിരുന്ന ടികെഎ നായര്‍ പറഞ്ഞു.

1939ലാണ് ടികെഎ നായരുടെ ജനനം. തന്റെ മാതാപിതാക്കളായ ഭാരതി അമ്മയും കൃഷ്ണ പിള്ളയും കടുത്ത അയ്യപ്പ ഭക്തരായിരുന്നു എന്ന് ടികെഎ നായര്‍ പറയുന്നു. ഇവരുടെ ആദ്യത്തെ മൂന്ന് കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടിരുന്നു. അയ്യപ്പന്റെ അനുഗ്രമായി ജനിച്ച കുട്ടി എന്നായിരുന്നു എന്നെക്കുറിച്ച് അവരുടെ വിശ്വാസം.

പന്തളം രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം തനിക്ക് അയ്യപ്പന്‍കുട്ടി എന്നാണ് പേരിട്ടത് എന്നും ടികെഎ നായര്‍ പറഞ്ഞു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം വളരെ പതുക്കെ മാത്രമേ വിശ്വാസികളായ സ്ത്രീകള്‍ ഇത് അംഗീകരിക്കൂ എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ത്തവം അശുദ്ധമാണ് എന്ന ബോധത്തില്‍ വളര്‍ത്തപ്പെടുന്ന സത്രീകള്‍ക്ക് ഇത് ബോധ്യപ്പെടാന്‍ സമയമെടുക്കുമെന്നും ടികെഎ നായര്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top