Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

ജോഷി എന്ന യുവപ്രതിഭയുടെ ‘മഴയൊരു നിറവായ്‌ നിറയുന്നു’ എന്ന ഗാനം ഹിറ്റാവുന്നു

September 30, 2018 , സോണി കെ ജോസഫ്

100(ഫേസ്‌ ബുക്ക്‌ കൂട്ടായ്‌മയായ ഗോഡ്‌സ്‌ ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത്തെ സിനിമ മഴയ്‌ക്ക്‌ മുന്നെയിലെ `മഴയൊരു നിറവായ്‌ നിറയുന്നു` എന്ന ഗാനം സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ തരംഗമാകുകയാണ്‌. വരികള്‍ രചിച്ചത്‌ കട്ടപ്പന കാല്‍വരി മൌണ്ട്‌ സ്വദേശിയും യുവപ്രതിഭയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍. സംഗീതം നല്‍കിയിരിക്കുന്നത്‌ പ്രശസ്‌ത സംഗീത സംവിധായകന്‍ സച്ചിന്‍ ബാലു ആണ്‌. ആലാപനം ശ്രീരാം കെ ദാസ്‌. സിനിമ സംവിധാനം രെഞ്ചിത്‌ പൂമുറ്റം. വരികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു)

മഴ …. മഴ… മഴ… മഴ… മഴ…
പൊടിമഴ…പുതുമഴ… നറുമഴ… നിറമഴ
മഴ… മഴ… മഴ…മഴ…

മഴയൊരു നിറവായ്‌ നിറയുന്നു….
മഴയൊരു കുളിരായ്‌ പൊഴിയുന്നു…

മഴയറിയാതെ മഴയോടലിയാം
വഴിയറിയാതെ വഴിയേ അലയാം

മഴയുടെ കൂടെ കൂടണയാം…
മഴയോടൊപ്പം വീടണയാം…

മഴയൊരു വഴിയായ്‌ പൊഴിയുന്നു…
വഴിയൊരു പുഴയായ്‌ ഒഴുകുന്നു…
പുഴയൊരു കടലായ്‌ ചേരുന്നു…
കടലൊരു കനലായ്‌ എരിയുന്നു…
കടലൊരു കനവായ്‌ ഉയരുന്നു…

കടലായ്‌… കനലായ്‌… കനവായ്‌… കാറായ്‌… മഴയായ്‌… വഴിയായ്‌… പുഴയായ്‌… കടലായ്‌… കനലായ്‌… കനവായ്‌… കാറായ്‌… മഴയായ്‌. രചന : ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍.

(ഗാനരചയിതാവ്‌ ജോഷി സെബാസ്റ്റിന്‍ എന്ന യുവപ്രതിഭയെ അറിയാന്‍ താ ല്‌പര്യമുള്ളവര്‍ക്ക്‌ വിളിക്കാം : മൊബൈല്‍ നമ്പര്‍ : 702 537 5847, 949 622 6485. വാട്ട്‌സ്‌‌ആപ്പ്‌ നമ്പര്‍: 702 537 5847.

127 128


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top