Flash News

സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിക്കുന്നു; രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനസമിതി രൂപീകരിച്ചു; വി.സി.സെബാസ്റ്റ്യന്‍ ചെയര്‍മാന്‍

October 1, 2018 , രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Ltrhdകൊച്ചി: ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ കേരള സംസ്ഥാന സമിതി രൂപീകരിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കേരളത്തിലെ വിവിധ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ സമ്മേളനം, ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി, മലപ്പുറം, ഫാ.ജോസ് കാവനാടി, ഇന്‍ഫാം, തലശ്ശേരി, ഡിജോ കാപ്പന്‍, ദി പീപ്പിള്‍, കോട്ടയം, യു.ഫല്‍ഗുണന്‍, തിരുവനന്തപുരം, ജോര്‍ജ് ജോസഫ് തെള്ളിയില്‍, അഗ്രികള്‍ച്ചറല്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍, ബേബി സഖറിയാസ്, ഫാര്‍മര്‍ റിലീഫ് ഫോറം, വയനാട്, മിനി മോഹന്‍, ഏകതാ പരിഷത്ത്, തിരുവനന്തപുരം എന്നിവരാണ് വൈസ് ചെയര്‍മാډാര്‍. പി.റ്റി.ജോണ്‍ ജനറല്‍ കണ്‍വീനറും അഡ്വ.ബിനോയ് തോമസ്, ഓള്‍ ഇന്ത്യാ ഫാര്‍മേഴ്സ് അസോസിയേഷന്‍, കണ്ണൂര്‍, ടി.പീറ്റര്‍, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, തിരുവനന്തപുരം, കെ.ജീവാനന്ദന്‍, ഇടുക്കി, ജോയി കണ്ണഞ്ചിറ, വിഫാം, കോഴിക്കോട്, ജന്നറ്റ് മാത്യു, പരിയാരം കര്‍ഷക സമിതി, തൃശൂര്‍, അഡ്വ.പി.പി.ജോസഫ്, കര്‍ഷക ഫെഡറേഷന്‍, ആലപ്പുഴ, പ്രെഫ.ചാക്കോ കേളംപറമ്പില്‍, പശ്ചിമഘട്ട ജനസംരക്ഷണസമിതി, കോഴിക്കോട്, ജോയി നിലമ്പൂര്‍, ഇഎഫ്എല്‍ കൂട്ടായ്മ എന്നിവര്‍ കണ്‍വീനര്‍മാരും രാജു സേവ്യര്‍ മലനാട് കര്‍ഷകരക്ഷാ സമിതി ട്രഷററുമാണ്. ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഹൈറേഞ്ച് സംരക്ഷണസമിതി, ഇടുക്കി, ഡോ.എം.സി.ജോര്‍ജ്ജ് മൂവാറ്റുപുഴ, വി.വി.അഗസ്റ്റിന്‍, റബര്‍ ഫാര്‍മേഴ്സ് ഫെഡറേഷന്‍, എറണാകുളം, കെ.വി.ബിജു, പ്ലാച്ചിമട സമരസമിതി, തൃശൂര്‍, മുതലംതോട് മണി, ദേശീയ കര്‍ഷകസമാജം, പാലക്കാട്, വി.ജെ.ലാലി, കര്‍ഷകവേദി, ചങ്ങനാശ്ശേരി എന്നിവര്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുമാണ്. കേരളത്തിലെ 36 സ്വതന്ത്ര കര്‍ഷകസംഘടനകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന 51 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനും രൂപം നല്‍കി.

V C Sebastion- Chairmanനോട്ടു നിരോധനവും, രാജ്യാന്തര കരാറുകളും, കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതിയും, കര്‍ഷകര്‍ നേരിട്ട വിലത്തകര്‍ച്ചയും, കര്‍ഷക ആത്മഹത്യകളും മൂലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. 170-ല്‍ പരം സ്വതന്ത്ര കര്‍ഷക സംഘടനകള്‍ ഈ കര്‍ഷകമുന്നേറ്റത്തിന്‍റെ ഭാഗമാണ്. കേരളത്തിലെ കര്‍ഷകപ്രസ്ഥാനങ്ങള്‍ വിഘടിച്ചുനില്‍ക്കാതെ ദേശീയ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കേണ്ടത് അടിയന്തരമാണെന്ന് വ്യക്തമാക്കിയാണ് കേരളത്തിലെ 36 കര്‍ഷകസംഘടനകള്‍ ദേശീയ കര്‍ഷക ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘുമായി സഹകരിച്ചുപ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചത്. കാര്‍ഷിക മേഖലയ്ക്ക് വരുംനാളുകളില്‍ വന്‍വെല്ലുവിളിയുയര്‍ത്തുന്ന ആര്‍.സി.ഇ.പി.ഉള്‍പ്പെടെ സ്വതന്ത്ര വ്യാപാരക്കരാറുകള്‍ക്കുമെതിരെ സംയുക്ത ദേശീയ പ്രക്ഷോഭത്തില്‍ കര്‍ഷകപ്രസ്ഥാനങ്ങളും പങ്കുചേരുമെന്നും പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കര്‍ഷകസംഘടനകളെ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന സമിതി വിപുലീകരിക്കുമെന്നും ചെയര്‍മാന്‍ വി.സി.സെബാസ്റ്റ്യനും ജനറല്‍ കണ്‍വീനര്‍ പി.റ്റി.ജോണും പറഞ്ഞു.

പി.റ്റി.ജോണ്‍
ജനറല്‍ കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top