Flash News

കൊച്ചി ഇനി ആരവാഘോഷങ്ങളുടെ വേദിയാകും; കൊല്‍ക്കത്തയെ തകര്‍ത്ത ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍

October 1, 2018

blasters-1കൊച്ചി: കൊച്ചിയിലിനി ആഘോഷത്തിന്റെ രാവുകള്‍. ഐഎസ്എല്ലില്‍ ആവേശം നിറച്ച് ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയെ തകര്‍ത്ത് വിജയക്കൊടി പാറിച്ചാണ് അടുത്ത ഹോം മത്സരത്തിനായി കൊച്ചിയിലേക്ക് വണ്ടികയറി. ആരാധകര്‍ വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് നല്‍കിയത്. കേരളക്കര ഇപ്പോള്‍ കരഘോഷം മുഴക്കിത്തുടങ്ങി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയം കൗണ്ടറില്‍ വില്‍പ്പന തുടങ്ങിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നേരത്തെ തുടങ്ങിയിരുന്നെങ്കിലും സ്റ്റേഡിയത്തിലെ ടിക്കറ്റ് വില്‍പ്പന ഇന്ന് മുതലാണ് തുടങ്ങിയത്. സ്റ്റേഡിയം കൗണ്ടറുകള്‍ക്ക് പുറമെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിലും ടിക്കറ്റുകള്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്.

മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലഭ്യമാണ്. ഇതിനുപുറമെ അടുത്തിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സ്‌പോണ്‍സറായ മൈ ജിയുടെ ഷോറൂമില്‍ വെച്ചും മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലഭിക്കും. ഒക്ടോബര്‍ 5ന് വെള്ളിയാഴ്ച മുംബൈ സിറ്റിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. നേരത്തെ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് എടികെയെ പരാജയപ്പെടുത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top