Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ഒര്‍ലാന്റോ ഐ.പി.സി 21ദിന ഉപവാസപ്രാര്‍ത്ഥന ഒക്ടോബര്‍ 8 മുതല്‍

October 1, 2018 , നിബു വെള്ളവന്താനം

ഫ്‌ളോറിഡ: ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ 21ദിന ഉപവാസപ്രാര്‍ത്ഥന 8 തിങ്കള്‍ മുതല്‍ 28 ഞായര്‍ വരെ സഭാഹാളില്‍ നടത്തപ്പെടും. രാജ്യത്തിന്‍റെ സമാധാനത്തിനും, ഐക്യതയ്ക്കും, കുടുംബങ്ങളിലെ ആത്മീയ സന്തോഷത്തിനും വേണ്ടി രാവിലെയും വൈകിട്ടും ഉപവാസത്തോടെ ദൈവജനം പ്രാര്‍ത്ഥിക്കും.

ദിവസവും വൈകിട്ട് 7 ന് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യോഗങ്ങളില്‍ അനുഗ്രഹീത ആത്മീയ പ്രഭാഷകരായ നോബിള്‍ പി.തോമസ്, തോമസ് മാമ്മന്‍, വി.ജെ.തോമസ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ വചന സന്ദേശം നല്‍കും. സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യു ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 28ന് തിരുവത്താഴ ശുശ്രൂഷയും ആരാധനയോടും കൂടെ ഉപവാസ പ്രാര്‍ത്ഥന സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് രാജു പൊന്നോലില്‍ (സെക്രട്ടറി): 407 616 6247

ipc orlando 2018

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top