Flash News

മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക കോണ്‍ഫറന്‍സ് ഫിലഡല്‍ഫിയയില്‍

October 2, 2018 , ജോര്‍ജ് തുമ്പയില്‍

getPhotoന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 13 ശനിയാഴ്ച രാവിലെ 9:00 മണിമുതല്‍ വൈകീട്ട് 4:00 മണിവരെ ഫിലഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (1009 Unruh Ave., Philadelphia PA 19111) വെച്ച് നടക്കും.

ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത നേതൃത്വം നല്‍കുന്ന ഏകദിന കോണ്‍ഫറന്‍സില്‍ ഫാ. തോമസ് മാത്യു (സൗത്ത് വെസ്റ്റ് ഭദ്രാസനം) സന്ദേശം നല്‍കും. “നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണ്ണ ഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും (യിരമ്യാവ് 29:13) എന്നതാണ് ചിന്താവിഷയം.

ഭദ്രാസനത്തിലെ വൈദീകരും, ശെമ്മാശന്മാരും, സമാജം അംഗങ്ങളും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും, വിജയിപ്പിക്കണമെന്നും സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത ആഹ്വാനം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. സണ്ണി ജോസഫ് (വൈസ് പ്രസിഡന്റ്) 718 477 2083, സാറാ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി) 508 272 5942, ലിസി ഫിലിപ്പ് (ട്രഷറര്‍) 845 642 6206, സാറാ മാത്യു (ജോയിന്റ് ട്രഷറര്‍) 917 596 4442, എല്‍സിക്കുട്ടി മാത്യു (ജോയിന്റ് സെക്രട്ടറി) 646 491 1915.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top