Flash News

ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു

October 3, 2018 , പി.പി. ചെറിയാന്‍

green-collageഇല്ലിനോയ്‌: ഇന്ത്യന്‍-അമേരിക്കന്‍ ഭൂവുടമ വാസുദേവ റെഡ്ഡിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എലൈജാ, ടോണി ഗ്രീന്‍ എന്നിവര്‍ക്ക് ഇല്ലിനോയ് കുക്ക് കൗണ്ടി കോടതി ജാമ്യം നിഷേധിച്ചു. ഒക്ടോബര്‍ ഒന്നിനു ജാമ്യ ഹര്‍ജി പരിഗണിക്കവെയാണു പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് പരിഗണിച്ചു ജാമ്യം നിഷേധിച്ചത്.

റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഈഗിള്‍വുഡിലെ വീടുകളുടെ വാടക വാങ്ങുന്നതിനാണു ആഗസ്റ്റ് 4നു റെഡ്ഡി എത്തിയത്. വാടക വാങ്ങി തിരിച്ചു വരുന്നതിനിടെ പ്രതികള്‍ ഇയാളെ പിന്തുടരുകയും റെഡ്ഡിയെ ആക്രമിക്കുകയും കഴുത്തുഞ്ഞെരിച്ചു കൊല്ലുകയുമായിരുന്നുവെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കൊലപ്പെടുത്തിയശേഷം മൃതദേഹം ഈഗിള്‍വുഡിലുള്ള ക്രീക്കില്‍ നിക്ഷേപിക്കുകയായിരുന്നു. സെപ്റ്റംബര്‍ 28 നു മൃതദേഹം കണ്ടെടുത്തു. റെഡ്ഡിയുടെ കാറും കൈവശം ഉണ്ടായിരുന്ന 1600 ലധികം ഡോളറും ക്രെഡിറ്റ് കാര്‍ഡും പ്രതികള്‍ തട്ടിയെടുത്തു.

ക്രീക്കില്‍ മൃതദേഹം ഉപേക്ഷിച്ചാല്‍ എത്ര ദിവസത്തിനകം അഴുകുമെന്ന് പ്രതികള്‍ ഫോണില്‍ പരിശോധിച്ചത് പൊലീസ് കണ്ടെത്തിയിരുന്നതായി ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ആന്റണി ഗുലാനി പറഞ്ഞു.

പിതാവ് കൊല ചെയ്യപ്പെട്ട സംഭവം പ്രൊസിക്യൂഷന്‍ കോടതിയില്‍ വിവരിച്ചത് കേട്ട് നടുക്കത്തില്‍ നിന്നും മോചിതനാകാന്‍ കിഴിഞ്ഞിട്ടില്ലെന്ന് മകന്‍ ഷാന്റന്‍ പറഞ്ഞു.

image

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top