Flash News

മസ്തിഷ്ക മരണം സംഭവിച്ച കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ കോടതിയുടെ അനുമതി

October 3, 2018 , പി.പി. ചെറിയാന്‍

payton-summonsഫോര്‍ട്ട്‌വര്‍ത്ത്: മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒന്‍പതു വയസ്സുകാരി പെയ്ടണ്‍ സമ്മണ്‍സിനെ വെന്റിലേറ്ററില്‍ പതിനാലു ദിവസം കൂടി തുടരാന്‍ കുക്ക് മെഡിക്കല്‍ സെന്ററിന് കോടതി അനുമതി നല്‍കി. പെയ്ടണിന്റെ മാതാവ് ടിഫനിയുടെ അറ്റോര്‍ണി ജസ്റ്റിന്‍ മൂര്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്.

സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി മെലൊഡി വില്‍ക്കിന്‍സണ്‍ ഡിഫന്‍സ് അറ്റോര്‍ണിയുടെ അപേക്ഷ അനുവദിച്ചുവെങ്കിലും വെള്ളിയാഴ്ച കുട്ടിയുടെ ആരോഗ്യനില വീണ്ടും പരിശോധിച്ചു പുരോഗതി അറിയിക്കണമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉത്തരവ് ലഭിച്ചതോടെ കുട്ടിക്ക് ആവശ്യമായ ചികിത്സ വീണ്ടും തുടങ്ങിക്കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Payton Summons_1538439824757.jpg_13434007_ver1.0_640_360ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ക്യാന്‍സറിനെ അതിജീവിച്ച പെയ്ടണിന് കഴിഞ്ഞ ആഴ്ച പെട്ടെന്ന് ഹൃദായാഘാതം ഉണ്ടാകുകയും ശ്വാസോച്ഛ്വാസം നിലയ്ക്കുകയും ഉടനെ ആശുപത്രിയില്‍ എത്തിച്ചു ഹൃദയമിടിപ്പു പുനഃസ്ഥാപിച്ചുവെങ്കിലും ശരിയായി ശ്വസോഛോസം ചെയ്യുവാന്‍ കഴിയാതെ ഒരു മണിക്കൂര്‍ കഴിയേണ്ടി വരികയും, തന്മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇരുപത്തിനാലു മണിക്കൂറിനുശേഷം ‘ബ്രെയ്ന്‍ ഡത്ത് എക്സാം’ നടത്തി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. പെയ്ടണിന്റെ ഹൃദയത്തോടുനുബന്ധിച്ചു വളര്‍ന്ന ട്യൂമര്‍ ഹൃദയത്തേയും ശ്വാസകോശത്തേയും നാഡീവ്യൂഹത്തേയും തകര്‍ത്തതാണു മരണം സംഭവിക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. പതിനാലു ദിവസത്തിനുള്ളില്‍ മറ്റൊരു ആശുപത്രി കണ്ടുപിടിച്ചു കുട്ടിയെ അങ്ങോട്ടു മാറ്റി ചികിത്സ തുടരാനാണു കുടുംബാംഗങ്ങളുടെ തീരുമാനം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top