മലപ്പുറം: ബിരുദ ബിരുദാനന്തര രംഗത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ സീറ്റ്ക്ഷാമം അനുഭവിക്കുന്ന ജില്ലയാണ് മലപ്പുറം. ജില്ല അനുഭവിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കാന്‍ ഫ്രറ്റേണിറ്റിയടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നിരന്തര സമരങ്ങള്‍ നടത്തിയിരുന്നു. സമരങ്ങളുടെ സമ്മര്‍ദ്ദഫലമായി താല്‍ക്കാലികാശ്വാസമെന്ന നിലക്ക് മൂന്ന് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചായി ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
സെപ്തംബര്‍ ഒന്നാം തീയതി മലപ്പുറം പ്രസ് ക്ലബിലെ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി കെ.ടി ജലീല്‍ ഈ പ്രഖ്യാപനം നടത്തിയത്. മലപ്പുറം ഗവണ്മെന്റ് കോളേജിന് എം.എസ്.സി, ഫിസിക്സ്, എം.എ ഹിസ്റ്ററി കോഴ്സുകളും, പെരിന്തല്‍മണ്ണ പി.ടി.എം കോളേജിന് എം.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രിയും, കൊണ്ടോട്ടി ഗവണ്മെന്റ് കോളേജിന് എം.എസ്.സി മാത്സ്, എം.എ ഇംഗ്ലീഷ് കോഴ്സുകളാണ് മന്ത്രി പ്രഖ്യാപിച്ചത്. മാസം ഒന്ന് കഴിഞ്ഞിട്ടും ഈ പ്രഖ്യാപനം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയിട്ടില്ല. ഇനിയും വൈകിയാല്‍ ഈ അധ്യയന വര്‍ഷം കോഴ്സുകള്‍ നടപ്പിലാക്കാനാവുകയില്ല. അതിനാല്‍ എത്രയും പെട്ടെന്ന് മന്ത്രിയുടെ വാഗ്ദാനം നടപ്പിലാക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം.
ഈ അധ്യയന വര്‍ഷം മന്ത്രി അന്ന് സൂചിപ്പിച്ച പോലെ ഡിഗ്രി കോഴ്സുകള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ കാമ്പസ് ഇലക്ഷന് രണ്ട് ദിവസം മുമ്പ് മലപ്പുറത്ത് വെച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം വെറും രാഷ്ട്രീയ മുതലെടുപ്പായേ കാണാന്‍ പറ്റൂ. അങ്ങനെയാണെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മലപ്പുറം ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തി സമര രംഗത്തിറങ്ങുമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, ബഷീര്‍ തൃപ്പനച്ചി, സാബിഖ് വെട്ടം, അഫ്സല് മങ്കട, ഷാഫി കൂട്ടിലങ്ങാടി, റസീന്‍ ബാബു, ബാസിത് താനൂര്‍, റബീ ഹുസൈന് തങ്ങള്‍, അജ്മല്‍ തോട്ടോളി എന്നിവര്‍ സംസാരിച്ചു.

Leave a Reply