Flash News

മഹാപ്രളയം കശക്കിയെറിഞ്ഞ കേരളത്തില്‍ വീണ്ടും പ്രളയവും ചുഴലിക്കാറ്റും വരാന്‍ സാധ്യതയെന്ന്; അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; ശബരിമലയില്‍ വീണ്ടും ശക്തമായ മഴ; പമ്പാ നദി വീണ്ടും കരകവിഞ്ഞൊഴുകി

October 4, 2018

FORECASTതിരുവനന്തപുരം: മഹാപ്രളയത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ കേരളക്കരയെ വീണ്ടും ഭയപ്പെടുത്താന്‍ ന്യൂനമര്‍ദ്ദം. അറബിക്കടലിന്റെ തെക്കുകീഴക്കായി ശ്രീലങ്കയോട് ചേര്‍ന്ന് അടുത്ത ഞായറാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ ശക്തമായ ചുഴലിക്കാറ്റായി മാറും. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് മുതല്‍ ശക്തമായ മഴയുണ്ടാകും. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഓരോ ജില്ലയിലെയും കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അണക്കെട്ടുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദുരന്തനിവാരണ അഥോറിറ്റി ഇന്ന് യോഗം ചേരും.

ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. മലയോര പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ ക്യാമ്പുകള്‍ തുടങ്ങാനും ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ വീണ്ടും ശക്തമായ മഴ; പമ്പാ നദി വീണ്ടും കരകവിഞ്ഞൊഴുകി; അന്നദാന മണ്ഡപത്തിലും വെള്ളം കയറി

pamba-3 (2)

പമ്പ: ശബരിമലയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് പമ്പാ നദി വീണ്ടും കരകവിഞ്ഞൊഴുകി. അന്നദാന മണ്ഡപത്തിലും വെള്ളം കയറി. പ്രളയശേഷം ഇവിടെ വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയിരുന്നു. ഇത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചിരിക്കുകയാണ്. മഴ വീണ്ടും തുടര്‍ന്നതോടെ മണല്‍തിട്ടയില്‍ വീണ്ടും വെള്ളം കയറി. പമ്പാ ഗണപതി ക്ഷേത്രത്തിന്റെ പടിക്കെട്ട് വരെ വെള്ളമെത്തി. കൂടാതെ നടപ്പന്തലും മുങ്ങിയ അവസ്ഥയിലാണ്.

പ്രളയാന്തരം മണല്‍ ചാക്കടുക്കിയാണ് പുഴയുടെ ഒഴുക്കിനെ തിരിച്ചുവിട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസത്തെ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മണല്‍ചാക്കുകള്‍ ഒഴുകിപ്പോകുന്ന അസ്ഥയുണ്ടായിരുന്നു. തുടര്‍ച്ചയായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസപ്പെടുന്നതിനാല്‍ അടുത്ത മണ്ഡലകാലത്തിന് മുമ്പായി പണികള്‍ തീര്‍ക്കാനാവുമെന്ന കാര്യവും സംശയത്തിലായിരിക്കുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top