Flash News

രാജ്യാന്തര വിപണിയില്‍ എണ്ണവിലയുടെ കുതിപ്പ്; സല്‍മാന്‍ രാജാവിന് ട്രം‌പിന്റെ മുന്നറിയിപ്പ്

October 4, 2018

trump_7വാഷിങ്ടണ്‍: രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എണ്ണ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് സൗദിയോട് ആവശ്യപ്പെട്ടു. സൗദി ഭരണകകൂടം അധികാരത്തില്‍ തുടരണമെങ്കില്‍ യുഎസ് പിന്തുണ കൂടിയെ തീരുവെന്നും ട്രം‌പ്. മധ്യേഷ്യയിലെ യുഎസിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ സൗദി അറേബ്യയ്‌ക്കെതിരെ ട്രംപ് ഭീഷണി മുഴക്കി കഴിഞ്ഞു. രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതിരെയാണ് ട്രംപിന്റെ ഭീഷണി.

സല്‍മാന്‍ രാജാവിനെ ഞാന്‍ സ്‌നേഹിക്കുന്നു. എന്നാല്‍, രാജാവേ, അങ്ങയെ സംരക്ഷിക്കുന്നതും ഞങ്ങളാണ്. ഞങ്ങളില്ലെങ്കില്‍ രണ്ടാഴ്ചയിലേറെ രാജാവ് അധികാരത്തില്‍ തുടരില്ല. നിങ്ങളുടെ സൈന്യത്തിനു വേണ്ട പണം നിങ്ങള്‍ തന്നെ മുടക്കണമെന്ന് ട്രംപ് പറഞ്ഞു. എണ്ണവില 4 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതോടെ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനോടും സൗദി അറേബ്യയോടും ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇറാനെതിരായ യുഎസ് ഉപരോധം നവംബറില്‍ പൂര്‍ണതോതിലാകുന്നതോടെ രാജ്യാന്തര വിപണിയില്‍ എണ്ണ ലഭ്യത വീണ്ടും കുറയുകയും വില ഉയരുകയും ചെയ്യുമെന്നാണു വിലയിരുത്തല്‍. സല്‍മാന്‍ രാജാവുമായി ശനിയാഴ്ച ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തിലും എണ്ണ വിലയെക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു. അതേസമയം, ട്രംപിന്റെ പരാമാര്‍ശത്തിത്തോട് ഇതുവരെ സൗദി പ്രതികരിച്ചിട്ടില്ല.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top