Flash News

ഭാവി പറയും ചിത്രങ്ങള്‍

October 4, 2018 , ശ്രീകുമാര്‍ പി

varanasi

അഹമ്മദാബാദ്: വടക്കേ ഇന്ത്യന്‍ യാത്രക്കിടെ അടുത്തടുത്ത ദിവസങ്ങളില്‍ മൊബൈലില്‍ പകര്‍ത്തിയ രണ്ട് കാഴ്ചകളാണിവ. ഭാവി തലമുറ എങ്ങോട്ട് എന്ന സൂചന നല്‍കുന്ന ചിത്രങ്ങള്‍.

വാരാണസിയിലേതാണ് ആദ്യ ചിത്രം. ഭാഗവത സപ്താഹത്തിന്റെ ഭാഗമായുള്ള ഭജന വേദിയില്‍ തകര്‍ക്കുകയാണ്. കൃഷ്ണഭക്തിയില്‍ ആറാടുകയാണ് സ്ത്രീകള്‍ കൂടുതലുള്ള സദസ്സ്. മുത്തശ്ശിയുടെ മടിയിലിരിക്കുന്ന കൊച്ചു കുട്ടിക്ക് ഭക്തിയോ പാട്ടോ വിഷയമല്ല. പരിസരം മറന്നെന്നപോലെ മൊബൈലില്‍ കളിക്കുകയാണ് പയ്യന്‍.

അഹമ്മദബാദിലെ ഒരു പൂക്കടയിലേതാണ് രണ്ടാമത്തെ ചിത്രം. കടയിലേക്ക് കയറുന്ന പടിയിലിരുന്ന് കം‌പ്യൂട്ടര്‍ കളിക്കുകയാണ് ഉടമയുടെ കൊച്ചുമകന്‍ മൂന്നു വയസ്സുകാരന്‍.

ahammadabad

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top