Flash News

ട്രം‌പ് ഇന്ത്യയുമായി ഇടയുന്നു; റഷ്യയുമായി ഏതെങ്കിലും വിധത്തിലുള്ള ആയുധക്കരാറില്‍ ഏര്‍പ്പെട്ടാല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ്

October 4, 2018

modi-putin-trumpവാഷിംഗ്ടണ്‍: ചൈനയുമായി വ്യാപാരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് ഇന്ത്യയുമായി ഇടയുന്നു. റഷ്യയുമായി ഏതെങ്കിലും വിധത്തിലുള്ള ആയുധക്കരാറില്‍ ഏര്‍പ്പെട്ടാല്‍ ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. റഷ്യയുമായി യാതൊരു വിധത്തിലുള്ള ഇടപാടും നടത്തരുതെന്ന് യുഎസ് ഇന്ത്യയുള്‍പെടെയുള്ള സഖ്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് ഉള്‍പ്പെടെയുള്ളവ വാങ്ങുവാന്‍ വേണ്ടി ഇന്ത്യ റഷ്യയുമായി വന്‍ പ്രതിരോധ ഇടപാടിനൊരുങ്ങുന്നതിനിടെയാണ് യുഎസിന്റെ മുന്നറിയിപ്പ്.

റഷ്യയില്‍നിന്ന് യുദ്ധവിമാനങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും വാങ്ങിയതിന് ചൈനീസ് സ്ഥാപനമായ എക്വിപ്‌മെന്റ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റിനുമേലും അതിന്റെ ഡയറക്ടര്‍ ലി ഷാങ്ഫുവിനുമേലും കാറ്റ്‌സ നിയമപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച യുഎസ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുഎസ് ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്ന് ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് തയ്യാറാക്കിയ നിയമമാണ് കാറ്റ്‌സ(കൗണ്ടറിങ് അമേരിക്കാസ് അഡ്‌വേര്‍സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്). റഷ്യ, ഉത്തരകൊറിയ, ചൈന എന്നീ രാജ്യങ്ങള്‍ക്കുമേലാണ് യുഎസ് കാറ്റ്‌സ നടപ്പാക്കിയിരിക്കുന്നത്.

എന്നാല്‍ യുഎസിന്റെ മുന്നറിയിപ്പ് മറികടന്നു റഷ്യയുമായി ആയുധ ഇടപാട് നടത്താനുള്ള അന്തിമ നടപടികളിലാണ് ഇന്ത്യയെന്നാണു വിവരം. പുടിന്റെ സന്ദര്‍ശനത്തില്‍ കരാര്‍ ഒപ്പിടുമെന്നു ക്രെംലിനും അറിയിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ആകാശക്കരുത്തായ എസ്-400 മിസൈല്‍ 10 എണ്ണം വാങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. അഞ്ച് ബില്യന്‍ ഡോളറിന്റെ (ഏകദേശം 36,882 കോടി രൂപ) ഇടപാടാണിത്. നാലു യുദ്ധക്കപ്പല്‍ വാങ്ങാനുള്ള കരാറിലും ഇന്ത്യ ഒപ്പിട്ടേക്കും.

റഷ്യയുമായുള്ള ഇടപാടിന്റെ പേരില്‍ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്നു മോസ്‌കോ കേന്ദ്രമായ അനാലിസിസ് ഓഫ് വേള്‍ഡ് ആംസ് ട്രേഡ് തലവന്‍ ഐഗര്‍ കൊറോത്‌ചെങ്കോ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ യുഎസിന്റെ ആയുധങ്ങള്‍ വേണ്ടെന്നു പറയാന്‍ സാധ്യതയില്ലാത്തതിനാല്‍, റഷ്യന്‍ കരാറിനെച്ചൊല്ലി ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top