Flash News

മനോജ് വാട്ടപ്പള്ളിയുടെ മാതാവ് എല്‍സമ്മ ജോസഫ് (78) നിര്യാതയായി

October 4, 2018 , ഫ്രാന്‍സിസ് തടത്തില്‍

image1ന്യൂജേഴ്സി: ന്യൂജേഴ്‌സിയിലെ പ്രമുഖ സാമൂഹിക-സംഘടനാ പ്രവര്‍ത്തകനായ മനോജ് വാട്ടപ്പള്ളി (സൂപ്പര്‍വൈസര്‍ കോസ്‌കൊ ഈസ്റ്റ് ഹാനോവര്‍) യുടെ മാതാവും പരേതനായ വാട്ടപ്പള്ളില്‍ ജോസഫ് മത്തായിയുടെ (പാപ്പച്ചന്‍ ചേട്ടന്‍) ഭാര്യയുമായ എല്‍സമ്മ ജോസഫ് (78) നിര്യാതയായി.

സംസ്‌കാര ശുശ്രുഷകള്‍ ഒക്ടോബര്‍ 6 ഞായറാഴ്ച രാവിലെ 10:30ന് പൂഞ്ഞാര്‍ പൂവത്തോലില്‍ വീട്ടില്‍ നിന്ന് ആരംഭിച്ച് 11:30ന് മലയിഞ്ചിപ്പാറ മാര്‍ സ്ലീവാ പള്ളിയില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്കുശേഷം കുടുംബ കല്ലറയില്‍ നടത്തുന്നതാണ്.

പൂഞ്ഞാര്‍ തോട്ടക്കര വയലില്‍ കുടുബാംഗമാണ് പരേത. മനോജും കുടുംബവും നാട്ടിലേക്കു പുറപ്പെട്ടു.

മറ്റു മക്കള്‍: ജൈസമ്മ ഫ്രാന്‍സിസ് (യു.എസ്.എ), ജെയ്മോള്‍ (ഡെന്നിസ്), ജിജി മോള്‍ (ഓസ്‌ട്രേലിയ), ഡോ. ജോജോ ജോസഫ് വാട്ടപ്പള്ളില്‍ (ചീഫ് ഓങ്കോളജിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം), സുനോജ് ജോസഫ് വാട്ടപ്പള്ളില്‍ (ഓസ്‌ട്രേലിയ മാരിയറ്റ്).

മരുമക്കള്‍: ഫ്രാന്‍സിസ് പൂവത്തോലില്‍ (യു.എസ്.എ), ഡേവിസ് പാലത്ത് (ഭരണങ്ങാനം), ഫ്രാന്‍സിസ് വിച്ചാട്ട് (തൊടുപുഴ-ഓസ്‌ട്രേലിയ), ഡോ. ജിന്‍സി ജോജോ വെട്ടത്ത് എലിക്കുളം-റേഡിയോളജിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം), പ്രിയ മനോജ് ചേമ്പാല ആപ്പാഞ്ചിറ കടുത്തുരുത്തി, സുജ തെക്കേല്‍, തോട്ടക്കാട് കോട്ടയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജിമോന്‍ ആന്റണി 862438 2361.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top