Flash News

സ്‌കോള്‍ കേരള; സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: ഫ്രറ്റേണിറ്റി

October 4, 2018 , ഫ്രറ്റേണിറ്റി, മലപ്പുറം

IMG_20181004_144412_774മലപ്പുറം: ഹയര്‍ സെക്കണ്ടറി മേഖലയില്‍ റെഗുലര്‍ സ്‌കീമില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് പഠനത്തിനുള്ള സര്‍ക്കാര്‍ സംവിധാനമായ സ്‌കോള്‍ കേരളയുടെ മലപ്പുറം റീജണല്‍ ഓഫീസിന്റെ സ്തംഭനാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത കാരണം പ്രൈവറ്റ് രജിസ്ട്രേഷന് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. ഈ വര്‍ഷം 21,400 വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ നിന്ന് സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊത്തം അഡ്മിഷന്‍ നേടിയവരുടെ 60 ശതമാനം വരുമിത്. നിസ്സാര കാര്യത്തിന് പോലും ഇവര്‍ക്ക് തിരുവനന്തപുരത്തേക്ക് പോവേണ്ട സ്ഥിതിയായിരുന്നു. ഇതുന്നയിച്ച് നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2014 ലാണ് സ്കോള്‍ കേരളയുടെ റീജണല്‍ ഓഫീസ് മലപ്പുറത്ത് ആരംഭിച്ചത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണമേറ്റതു മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച ലോബി മലപ്പുറം ഓഫീസിനെതിരെ നീക്കങ്ങള്‍ നടത്തുകയും മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ചെയ്തു. പകരം ഉദ്ദോഗസ്ഥരെ നിയമിക്കാത്തതിനാല്‍ നിലവില്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. ആവശ്യമായ ഉദ്ദോഗസ്ഥരെ ഉടന്‍ നിയമിച്ച് ഓഫീസ് സ്തംഭനാവസ്ഥ പരിഹരിക്കണമെന്നും അല്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നല്‍കുമെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു.

ജില്ലാ പ്രസിഡന്റ് കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, ഫയാസ് ഹബീബ്, രജിത മഞ്ചേരി, ബഷീര്‍ തൃപ്പനച്ചി, സാബിഖ് വെട്ടം, അഫ്സല്‍ ഹുസൈന്‍, റസിന്‍ ബാബു, ഷിബാസ് പുളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top