Flash News

ശബരിമല സ്ത്രീ പ്രവേശനം; തുലാമാസ പൂജ ആരംഭിക്കുന്നതിനു മുന്‍പ് 500 വനിതാ പോലീസിനെ നിയോഗിക്കും; അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് വനിതാ പോലീസ് എത്തും

October 5, 2018

11trmkm02-woman+12tvtrvanitha-policശബരിമലയില്‍ സ്ത്രീപ്രവേശനത്തെച്ചൊല്ലി വിവാദങ്ങളും പ്രതിഷേധങ്ങളും കൊടുമ്പിരിക്കൊണ്ടിരിക്കേ തുലാമാസ പൂജ ആരംഭിക്കുന്നതിനു മുന്‍പായി വനിതാ പോലീസുകാരെ വിന്യസിക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ജോലിയും വിശ്വാസവും രണ്ടെന്നും പൊലീസ് സേനയില്‍ സ്ത്രീ പുരുഷ വിത്യാസമില്ലെന്നും ബെഹ്‌റ പറഞ്ഞു. വനിതാ പൊലീസുകാരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡിജിപി കത്തയച്ചു. അഞ്ഞൂറ് വനിതാ പൊലീസെങ്കിലും സുരക്ഷക്കായി വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളോടാണ് വനിതാപൊലീസിനെ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം കനപ്പിക്കുന്നതിനിടെയിലും വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തുലാമാസ പൂജക്കായി നട തുറക്കുന്ന 18ന് തന്നെ സ്ത്രീകളെത്തുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

150 ലേറെ വനിതാ പൊലീസുകാരെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കാനാണ് നീക്കം. ഇവിടങ്ങളില്‍ നിന്നും സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തിയേക്കാമെന്നതിനാലാണിത്. ഇതിന് പുറമെ കേരളപൊലീസില്‍ നിന്നും നാന്നൂറിലേറെ വനിതാ പൊലീസും എത്തും. ശബരിമലയില്‍ പോകാന്‍ എതിര്‍പ്പുളളവരെ ഒഴിവാക്കും. സന്നിധാനത്ത് വനിതാ പൊലീസുണ്ടെങ്കിലും പതിനെട്ടാം പടിയടക്കം തിരക്കുളള സ്ഥലങ്ങളില്‍ പുരുഷപൊലീസിന് തന്നെയാകും ചുമതല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top