Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

കടമ്പകള്‍ കടന്ന് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായി; ഔദ്യോഗിക ഉദ്ഘാടനം ഡിസംബര്‍ 9-ന്

October 5, 2018

kannurകണ്ണൂര്‍ വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എയറോഡ്രോം ലൈസന്‍സാണ് അനുവദിച്ചിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയത്. ഇതിന് തൊട്ടുപിന്നാലെ വിമാനകമ്പനികള്‍ക്ക് റൂട്ടുകള്‍ നിശ്ചയിക്കാനുളള നടപടി തുടങ്ങി. വിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ ഇന്നലെയും വിജയകരമായി നടന്നിരുന്നു. ഇന്‍ഡിഗോ എയര്‍ലൈനാണ് ഇന്നലെ പരീക്ഷണപറക്കല്‍ നടത്തിയത്.

ആഭ്യന്തര, ഉഡാന്‍ സര്‍വീസുകള്‍ നവംബര്‍ മുതല്‍ നടത്തുന്നതിനുള്ള സാങ്കേതിക അനുമതി നേരത്തെ ലഭിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാനക്കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. അത് ഒക്ടോബറില്‍ തന്നെ ലഭ്യമാകുമെന്നാണ് വിവരം.

വിമാനത്താവളത്തില്‍ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റ(ഐഎല്‍എസ്)ത്തിന്റെ കാലിബ്രേഷന്‍ നടത്തിയതിനു പുറമെ അതുപയോഗിച്ചുള്ള പരീക്ഷണപ്പറക്കലും നേരത്തെ നടന്നിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ലൈസന്‍സ് ലഭിച്ചാല്‍പ്പിന്നെ അവശേഷിക്കുന്നത് എയ്‌റോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷനാണ്. കണ്ണൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ലാന്‍ഡിങ്, ടേക്ക് ഓഫ് സംബന്ധിച്ച സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരം പ്രസിദ്ധപ്പെടുത്തലാണിത്. ലോകത്തെങ്ങുമുള്ള വിമാനക്കമ്പനികളും പൈലറ്റുമാരും അറിഞ്ഞിരിക്കേണ്ട സൂക്ഷ്മകാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

3050 മീറ്റര്‍ റണ്‍വ്വേ 4000 മീറ്ററാക്കാനുളള നടപടികള്‍ തുടങ്ങി. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 അടി ചതുരശ്രഅടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണ് പുരോഗമിക്കുന്നു. 24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്. 32 ഇമിഗ്രേഷന്‍ കൗണ്ടറുകളും നാല് ഇ വിസ കൗണ്ടറുകളും, 16 കസ്റ്റംസ് കൗണ്ടറുകളും ഉണ്ടാകും.

ബോയിങ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 20 വിമാനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ സാധിക്കും.

അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍, സൗദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ എന്നിവയും ഇന്ത്യന്‍ കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയുമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ച് കാത്തിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top