Flash News

ട്രിനിറ്റി മാര്‍ത്തോമ്മാ യുവജനസഖ്യം വിനോദ യാത്ര സംഘടിപ്പിച്ചു

October 5, 2018 , ജീമോന്‍ റാന്നി

Trinity Glen Rose Tour Main Photo1ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക യുവജനസഖ്യം സെപ്റ്റംബര്‍ 29 നു ശനിയാഴ്ച ടെക്‌സസിലെ ഗ്ലെന്‍ റോസിലേക്കു (Glen Rose) വിനോദയാത്ര സംഘടിപ്പിച്ചു. ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക അസിസ്റ്റന്റ് വികാരി റവ. ഫിലിപ്പ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ യുവജനസഖ്യംഗങ്ങളും മുന്‍കാല യുവജനസഖ്യം പ്രവര്‍ത്തകരുമടങ്ങിയ 106 പേരടങ്ങുന്ന സംഘം യാത്രയില്‍ പങ്കെടുത്തു.

ഗ്ലെന്‍ റോസിലെ സുപ്രസിദ്ധമായ ആംഫി തീയേറ്ററില്‍ നടത്തപ്പെടുന്ന ‘ ദി പ്രോമിസ് ‘ (The Promise) എന്ന ക്രിസ്തീയ സംഗീത നാടകം, നൂറില്‍ പരം കലാകാരന്മാരെയും, കലാകാരികളെയും പലതരം മൃഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടും അത്യന്തം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടും നടത്തപ്പെടുന്നു. യേശുക്രിസ്തുവിന്റെ ജനനം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നീ സംഭവങ്ങളെ സംഗീതാത്മകമായി അവതരിപ്പിക്കുന്ന മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഈ നാടകം കാണുവാനുള്ള അവസരം ലഭിച്ചതില്‍ സംഘാംഗങ്ങള്‍ തങ്ങളുടെ സന്തോഷം പങ്കുവച്ചു. പാട്ടുകളും നര്‍മ്മവും നിറഞ്ഞ ഹൂസ്റ്റണില്‍ നിന്നുള്ള 6 മണിക്കൂര്‍ നീണ്ട ബസ് യാത്ര തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തം ആയിരുന്നു എന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

യാത്രയുടെ സുഗമമായ നടത്തിപ്പിനായി യുവജനസഖ്യം വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്‍, സെക്രട്ടറി വിജു വര്‍ഗീസ്, ലേഡി സെക്രട്ടറി വിജി മാത്യു, ട്രഷറര്‍ അനിത് ഫിലിപ്പ്, യുവജനസഖ്യം കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

Trinity Glen Rose Tour Photo2 Trinity Glen Rose Tour Photo4

Trinity Glen Rose Tour Photo3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top