Flash News

സകല സ്ത്രീകളോടും അഭ്യര്‍ഥിക്കുന്നു, നിങ്ങള്‍ ഒറ്റക്കെട്ടായി ശബരിമലയ്ക്ക് പോകുവിന്‍; ആരും നിങ്ങളെ തടയുകയില്ല

October 5, 2018 , .

newsrupt2018-1088e4ff76-e61e-491b-b8f7-b79320760eebnithyaശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ പാശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ഗുരുനിത്യചൈതന്യ യതി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയ ലേഖനം വീണ്ടും ചര്‍ച്ചയാകുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധിയെ അനുകൂലിക്കുന്നവര്‍ യതിയുടെ ലേഖനത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിച്ച സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഇടപെടലുകള്‍ സജീവമാകുകയാണ്. ദേശാഭിമാനി പത്രം ഈ ലേഖനത്തിന്റെ ഒരു ഭാഗം ഇന്ന് പുനപ്രസിദ്ധീകരിച്ചു.

“സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയില്‍ ചെല്ലുന്നതിന് പൊലീസ് പരിശോധന വേണ്ടായെങ്കില്‍ നമ്മെയൊക്കെ പെറ്റുവളര്‍ത്തിയ സ്ത്രീക്ക് ഏതോ ദോഷമുണ്ടെന്ന് കരുതുന്നവര്‍ക്ക് മനോരോഗമാണ്. വൈദികകാലംമുതല്‍ ഇങ്ങോട്ട് സ്ത്രീയോട് കാണിച്ചുപോരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നെന്നേക്കുമായി നമ്മുടെ നാട്ടില്‍നിന്ന് തുടച്ചു മാറ്റേണ്ട കാലമായെ”ന്നും യതി തന്റെ ലേഖനത്തില്‍ എഴുതി. ശബരിമലയില്‍ പോകാന്‍ ശ്രമിക്കുന്ന സ്ത്രീകളെ തടയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടതിന്റെ പാശ്ചാത്തലത്തിലായിരുന്നു യതിയുടെ ലേഖനം.

ശബരിമലയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി:

ജാതിയുടെ സ്പര്‍ശം ഇല്ലാതിരുന്ന ഒരേയൊരുസ്ഥലം ശബരിമല ആയിരുന്നു. ജാതി, മതം ഈമാതിരി ഒരുവ്യത്യാസവുമില്ലാതെ തമിഴരും മലയാളികളും ഒരുപോലെ ഒത്തുകൂടി. അന്നൊക്കെ പേട്ട തുള്ളുമ്പോള്‍ ‘തീയം തിന്തകത്തോം തീയം തിന്തകത്തോം’ എന്നാണ് പാടിയിരുന്നത്. അത് ഞാനിന്നും ഓര്‍ക്കുന്നു. ആ പാട്ട് എന്തുകൊണ്ടോ നിന്നുപോയി. ധര്‍മശാസ്താവ് എന്നു പറയുന്നത് ബുദ്ധന്റെ പേരാണെന്നും ഓര്‍ക്കുക. ബുദ്ധനാണല്ലോ ഇവിടെ ജാതി മത വ്യത്യാസം ആദ്യം ഇല്ലാതാക്കിയത്. എന്നാല്‍, ഇപ്പോള്‍ ശബരിമലയെ എല്ലാ സ്പര്‍ധകളും ദുരാചാരങ്ങളും വളര്‍ത്തി എടുക്കാനുള്ള പുതിയ മൂശയാക്കി മാറ്റിയിരിക്കുന്നു. അവിടെയിപ്പോള്‍ നാം കേള്‍ക്കുന്നത് പത്തു വയസ്സിനും അമ്പതുവയസ്സിനും ഇടയിലുള്ള ഒരു സ്ത്രീ പോലും മലചവിട്ടിക്കയറി സന്നിധാനത്ത് എത്തരുത് എന്നാണെന്നുമാണ് യതി എഴുതിയത്.

ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ദൈവത്തിന്റെ പൂന്തോട്ടം എന്ന പുസ്തകത്തിലാണ് ഈ ലേഖനം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഞാന്‍ ഇവിടുത്തെ പ്രകൃതിദൃശ്യത്തെ സ്‌നേഹിക്കുന്ന സകല സ്ത്രീകളോടും അഭ്യര്‍ഥിക്കുന്നു, നിങ്ങള്‍ ഒറ്റക്കെട്ടായി ശബരിമലയ്ക്ക് പോകുവിന്‍. ഒരു പൊലീസും നിങ്ങളെ ഒന്നും ചെയ്യുകയില്ലെന്ന് പറഞ്ഞു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top