Flash News

ആനക്കള്ളനില്‍ ബിജു മേനോന്‍ ആലപിച്ച അടിപൊളി ഗാനത്തിന്‍റെ വീഡിയോ തരംഗമാവുന്നു

October 5, 2018 , കൊട്ടാരക്കര ഷാ, പി‌ആര്‍‌ഒ

aanakallan-et00080335-24-07-2018-11-03-48ആനക്കള്ളനില്‍ ബിജു മേനോന്‍ ആലപിച്ച അടിപൊളി ഗാനത്തിന്‍റെ വീഡിയോ തരംഗമാവുന്നു. കള്ളനായി എത്തിയാലും ആളുകള്‍ ഇഷ്ടപ്പെട്ടു പോവുന്ന കഥാപാത്രങ്ങളാണ് ബിജു മേനോന്‍ ചെയ്തിട്ടുളളത്. റോമന്‍സിലെയും മേരിക്കുണ്ടൊരു കുഞ്ഞാടിലെയും കള്ളന്‍ വേഷം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അത്തരം രസകരമായ ഒരു കള്ളന്‍ വേഷവുമായി ബിജു മേനോന്‍ കിടു ആക്കീന്നാണ് റിപ്പോര്‍ട്ട്.

സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടിവന്ന ഒരാളുടെ കഥയാണ് ഇത്’- സംവിധായകന്‍ പറയുന്നു. ഇവന്‍ മര്യാദ രാമനാണ് സുരേഷ് ദിവാകരന്റെ മുന്‍പത്തെ ചിത്രം.

അങ്ങനെ, വന്‍ വിജയമായിത്തീര്‍ന്ന പഞ്ചവര്‍ണ്ണ തത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ബിജുമേനോന്‍ നായകനാകുന്ന ഫണ്‍ എന്റര്‍ടൈനര്‍ ആനക്കള്ളന്റെ ബിജു മേനോന്‍ നാദിര്‍ഷാ ഗാനവും സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു.

ആനയെ കണ്ടാലും മഴ കണ്ടാലും മടുക്കാത്ത മലയാളികളുടെ മനം കവരാന്‍ അവന്‍ വരുന്നു… ആനക്കള്ളന്‍…, കളളന്‍ പവിത്രനെയും മീശ മാധവനെയും നെഞ്ചിലേറ്റിയ മലയാളി മനസ്സുകളിലേക്ക്..!

നാദിര്‍ഷ ഈണമിട്ട് ബിജു മേനോന്‍ ആലപിച്ച ആനക്കള്ളനിലെ ‘നിന്നെയൊന്ന് കാണാനായി’ എന്ന അടിപൊളി ഗാനം കാണാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top