Flash News

ഇരുപതാമത് 56 കാര്‍ഡ് മാമാങ്കത്തിന് വര്‍ണ്ണശബളമായ പരിസമാപ്തി; ഡാളസ് ചാമ്പ്യന്മാര്‍

October 5, 2018 , സന്തോഷ് ഏബ്രഹാം

Newsimg1_51512376ഫിലാഡല്‍ഫിയ: ചരിത്രനഗരമായ ഫിലാഡല്‍ഫിയായില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയ(മാപ്പ്) യുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച ആരംഭിച്ച് മൂന്നു ദിവസം നീണ്ടു നിന്ന 56 കാര്‍ഡ് ഗെയിമിന് വര്‍ണ്ണശബളമായ പര്യാസമാപ്തി. മലയാളത്തിന്റെ പ്രശസ്ത ഗായകന്‍ ശ്രീ.എം.ജി. ശ്രീകുമാര്‍ നിലവിളക്ക് തെളിയിച്ച് പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച മാമാങ്കത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 70 ല്‍ പരം ടീമുകള്‍ പങ്കെടുത്തു.

മൂന്നു ദിവസങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തിനൊടുവില്‍ രാജന്‍ മാത്യു ക്യാപ്റ്റനായ സ്കറിയ താച്ചേട്ട്, മാത്യു തോട്ടപ്പുറം എന്നിവരടങ്ങുന്ന ഡാലസ് ടീം ചാമ്പ്യന്മാരായി. ജോസ് കുഴിപ്പള്ളി ക്യാപ്റ്റനായ തോമസ് വര്‍ഗീസ്, സണ്ണി വര്‍ഗീസ്, ഡാലസ് ടീം റണ്ണേഴ്‌സ് അപ് ആയി. ഫസ്റ്റ് റണ്ണേഴ്‌സ് അ്പ്പ് മാത്യു ചെരുവില്‍ ക്യാപ്റ്റനായ ജോര്‍ജ്ജ് വന്‍നിലം, അപ്പച്ചന്‍ അടങ്ങുന്ന ഡിട്രോയിറ്റ് ടീമും സെക്രന്‍ഡ് റണ്ണേഴ്‌സ് അപ്പ് ആയി ജോണ്‍ ഇലഞ്ഞിക്കല്‍ ക്യാപ്റ്റനായ ജോണ്‍സണ്‍ ഫിലിപ്പ്, ബോബി വര്‍ഗീസ്, ന്യൂജേഴ്‌സി ടീമും സ്വന്തമാക്കി.

Newsimg2_46844780 (2)മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ ആയി രാജന്‍ മാത്യു ഡാലസ് തെരഞ്ഞെടുക്കപ്പെട്ടു.റെയ്‌സ് ഫോര്‍ ഫണ്‍ മത്സരത്തില്‍ ടോം തോമസ് ക്യാപ്റ്റനായ സൈമണ്‍ ജോര്‍ജ്ജ്, ഷാജി തോമസ് ന്യൂയോര്‍ക്ക് ടീം ഒന്നാം സ്ഥാനവും ദിലീപ് വര്‍ഗീസ് ക്യാപ്റ്റനായ ബാബു വര്‍ഗീസ്, ക്ുര്യന്‍ ഫിലിപ്പ് ന്യൂജേഴ്‌സി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സെപ്റ്റംബര്‍ 30ാം തീയതി ചെയര്‍മാന്‍ സാബുസ്കറിയയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനത്തില്‍ ്അറ്റോര്‍ണി ജോസ് കുന്നേല്‍ മുഖ്യ അതിഥിയായിരുന്നു.

നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ അപ്പച്ചന്‍, ഇവന്റ് മാനേജര്‍ ജോണ്‍സണ്‍ മാത്യു ഗ്രാന്റ് സ്‌പോണ്‍സ്‌ഴേസ് ആയ ശ്രീ.ഉണ്ണി(കാശ്മീരി ഗാര്‍ഡണ്‍ ഗ്രോസറി) അറ്റോര്‍ണി ജോസ് കുന്നേല്‍, ദിലീപ് വര്‍ഗീസ് മാപ്പ് ഭാരവാഹികളായ അനുസ്കറിയ, തോമസ് ചാണ്ടി, ഷാലു പൊന്നൂസ്, തോമസ്, എം.ജോര്‍ജ്ജ്, തോമസ് പി. ജോര്‍ജ്ജ്, ജെയിംസ് പീറ്റര്‍, ഫിലിപ്പ് ജോണ്‍, ബോബിവര്‍ക്കി, ശ്രീജിത്ത് കോമത്ത്, തുടങ്ങിയവര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, വാഷിംങ്ടണ്‍ ഡിസി, വെര്‍ജീനിയ, ഡെലവെയര്‍, ബോസ്റ്റണ്‍, ഡിട്രോയിറ്റ്, കാന്‍സാസ്, ടെറോന്റോ, ഹാമില്‍ട്ടണ്‍, വിന്നിപെഗ്ഗ്, സെയിന്റ് ലൂയിസ്, ചിക്കാഗോ, ഡാലസ്, ഹൂസ്റ്റണ്‍, നോര്‍ത്ത് കരോലിന, സാന്‍ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്റ, കുവൈറ്റ്, കേരള എന്നിവിടങ്ങളില്‍ നിന്നുള്ള 70 ല്‍ പരം ടീമുകള്‍ക്കും, ടൂര്‍ണ്ണമെന്റിന്റെ ഗ്രാന്റ് സ്‌പോണ്‍സേഴ്‌സിനും സുവനീര്‍ സ്‌പോണ്‍സേഴ്‌സിനും മാപ്പ് ഭാരവാഹികള്‍ക്ക്ും 56 ഇന്റര്‍നാഷ്ണല്‍ ഭാരവാഹികളും ചെയര്‍മാന്‍ സാബുസ്കറിയയും ഇവന്റ് മാനേജര്‍ ജോണ്‍സണ്‍ മാത്യുവും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തി.

മാപ്പ് പ്രസിഡന്റ് ശ്രീ.അനുസ്കറിയ, ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറര്‍ ഷാലുപൊന്നൂസ്, ഐടി കോര്‍ഡിനേറ്റേഴ്‌സ് ബോബിവര്‍ക്കി, ശ്രീജിത്ത് കോമത്ത്, ഹോസ്പിറ്റാലിറ്റി കമ്മിറ്റി തോമസ് പി. ജോര്‍ജ്ജ്, തോമസ് എം. ജോര്‍ജ്, ഫിലിപ്പ് ജോണ്‍, ജെയിംസ് പീറ്റര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി 56 ഇന്റര്‍നാഷ്ണല്‍ കമ്മിറ്റിയോടൊപ്പം ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. സന്തോഷ് എബ്രഹാമും അനിയന്‍ ജോര്‍ജ്ജും സമ്മേളനത്തിന്റെ എംസിമാരായി പ്രവര്‍ത്തിച്ചു. മാപ്പ് ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി സ്വാഗതവും, മാപ്പ് ട്രഷറര്‍ ഷാലു പുന്നൂസ് കൃതജ്ഞതയും രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (ചെയര്‍മാന്‍) 267 980 7923, ജോണ്‍സണ്‍ മാത്യു (ഇവന്റ് മാനേജര്‍) 215 740 9486, ജോസഫ് മാത്യു (നാഷണല്‍ കോഓര്‍ഡിനേറ്റര്‍) 248 787 6822.

http://www.56 international.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top