Flash News

ദലിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വീസ് ട്രെയ്നിംഗ് സെന്റര്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: ഫ്രറ്റേണിറ്റി മൂവ്മെന്റ്

October 5, 2018 , ഫ്രറ്റേണിറ്റി മൂവ്മെന്റ്

flagതിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മണ്ണന്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സര്‍വീസ് ട്രെയ്നിംഗ് സെന്റര്‍ അടച്ചു പൂട്ടുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇന്ന് പട്ടിക ജാതി വികസന ഡയറക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കെ.എ. ഷഫീഖ്, എസ്. ഇര്‍ഷാദ്, പ്രദീപ് നെന്മാറ, ആര്‍. അജയന്‍, വിനു ജി നാഗന്‍, നജ്ദ റൈഹാന്‍, അജീഷ് കിളിക്കോട്ട്, മഹേഷ് തോന്നക്കല്‍ തുടങ്ങി സാമൂഹിക-രാഷ്ട്രീയത്തെ രംഗത്തെ പ്രമുഖര്‍ സംസാരിക്കും.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് നന്ദാവനത്തുള്ള ഡയറക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുക. ട്രെയ്നിംഗ് സെന്റര്‍ അടച്ചുപൂട്ടിയ നടപടിക്കെതിരെ മാര്‍ച്ചില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീര്‍ ഷാ അറിയിച്ചു.

റിസല്‍ട്ട് കുറവാണെന്ന ന്യായം പറഞ്ഞാണ് സ്ഥാപനം അടച്ചു പൂട്ടിയത്. എന്നാല്‍ മികവിലേക്കുയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്താതെ സ്ഥാപനത്തിന് താഴിട്ടത് ഭരണകൂടത്തിന്റെ ദലിത് വിരോധം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top