Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സര്‍ക്കാര്‍; ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോള്‍ ഹിന്ദു റിലീജിയസ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്റ്റ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്ത്രം മെനയുന്നു

October 5, 2018

sabarimala‘പുര കത്തുമ്പോള്‍ വാഴവെട്ടുന്നു’ എന്നു പറഞ്ഞതുപോലെ ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ ആളിപ്പടരുമ്പോള്‍ ഹിന്ദു റിലീജിയസ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്റ്റ് അട്ടിമറിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്ത്രം മെനയുന്നു. ദേവസ്വം മന്ത്രി കടകംപള്ളിയുടെ നേതൃത്വത്തിലാണ് നിയമം ഭേദഗതി ചെയ്യാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ബിജെപി വിട്ടു സിപിഎമ്മിലെത്തിയ ഒ.കെ.വാസുവിനു വേണ്ടിയാണ് സര്‍ക്കാരിന്റെ ഒത്താശയോടെ വര്‍ഷങ്ങളായി തുടരുന്ന നിയമം മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം ഭേദഗതി ചെയ്യുന്നത്. ഒ.കെ.വാസുവിനു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതിനു വേണ്ടിയാണു ഭേദഗതി.

ബില്ല് നിയമസഭയില്‍ എത്തിച്ചാല്‍ എല്ലാവരും അറിയുമെന്നതിനാല്‍ ഇത് ഓര്‍ഡിനന്‍സായി ഇറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഗുണം എന്തെന്നാല്‍ ദേവസ്വം ബോര്‍ഡിലുള്ള അമ്പലം വിഴുങ്ങികള്‍ക്ക് അവിടെ എത്രകാലം വേണമെങ്കിലും അള്ളിപ്പിടിച്ച് ഇരിക്കാം. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി കഴിയുമ്പോള്‍ വീണ്ടും ബോര്‍ഡിലേക്കു നാമനിര്‍ദേശം ചെയ്യുന്നതിനുവേണ്ടിയാണ് നിയമം ഭേദഗതി ചെയ്യുന്നത്.

ഒ.കെ.വാസുവിന്റെയും സിപിഐ നോമിനി പി.പി.വിമലയുടെയും ബോര്‍ഡ് അംഗത്വ കാലാവധി 16ന് അവസാനിക്കും. ഇവരെ വീണ്ടും തല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനാണ് ഈ ഓര്‍ഡിനന്‍സ്. നിലവിലെ നിയമപ്രകാരം ബോര്‍ഡ് അംഗമായിരിക്കുന്ന വ്യക്തിയെ തുടര്‍ച്ചയായി വീണ്ടും നാമനിര്‍ദേശം ചെയ്യാനാകില്ല. ഇതു അട്ടിമറിക്കാനാണ് ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഭേദഗതി കൊണ്ടുവരുന്നത്.

സിപിഎമ്മിന്റെ ക്ഷേത്രജീവനക്കാരുടെ സംഘടനയുടെ കനത്ത പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം ഭേദഗതിയുടെ കരട് അംഗീകരിച്ചു. ഓര്‍ഡിന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. മുന്‍പു ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്ന ഒ.കെ.വാസുവിനെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഇടപെട്ടാണു പാര്‍ട്ടിയിലേക്കു കൊണ്ടു വന്നത്. ബിജെപിയില്‍ നിന്നു പ്രവര്‍ത്തകരെ സിപിഎമ്മിലെത്തിച്ചിട്ടുണ്ടെന്നും അതിനാല്‍ കാലാവധി നീട്ടി നല്‍കണമെന്നുമുള്ള സിപിഎം കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദത്തെ ത്തുടര്‍ന്നാണു നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

യോഗ്യരായ വ്യക്തികളെ വീണ്ടും അംഗമാക്കാന്‍ ഉദ്ദേശിച്ചാണു ഭേദഗതിയെന്നാണു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ യോഗ്യരായ ഒട്ടേറെ പേര്‍ സിപിഎമ്മില്‍ തന്നെ ഉണ്ടായിരിക്കെ ഒ.കെ.വാസുവിനു വേണ്ടി നിയമം ഭേദഗതി ചെയ്യുന്നതിലാണു ക്ഷേത്ര ജീവനക്കാരുടെ എതിര്‍പ്പ്. ക്ഷേത്ര ജീവനക്കാരുടെ ദുരവസ്ഥ പരിഹരിക്കാന്‍ പ്രത്യേക കമ്മിറ്റി സമര്‍പ്പിച്ച നിയമപരിഷ്‌കരണ ബില്‍ ഒരു വര്‍ഷമായി അവഗണിക്കപ്പെട്ടു കിടക്കുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top