Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം   ****    ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു   ****    അഞ്ചല്‍ ഉത്രയുടെ കൊലപാതകം; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലാകാന്‍ സാധ്യത   ****    ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണം: അമേരിക്കയില്‍ പരക്കെ അക്രമം, 40 നഗരങ്ങളില്‍ കര്‍ഫ്യൂ, ആയിരങ്ങള്‍ അറസ്റ്റില്‍   ****    ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണം; കലാപകാരികളെ അടിച്ചമര്‍ത്തേണ്ടത് ഗവര്‍ണ്ണര്‍മാരുടെ ഉത്തരവാദിത്വം: ട്രം‌പ്   ****   

ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാരിന് തിരിച്ചടിയായി വനിതാ പോലീസുകാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിക്കുന്നു; അഹിന്ദുക്കളായ വനിതാ പോലീസുകാര്‍ക്കും വിമുഖതയെന്ന് റിപ്പോര്‍ട്ട്

October 5, 2018

sabari-policesതുലാമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ സ്ത്രീകള്‍ ശബരിമലയിലേക്കെത്തുമെന്ന കണക്കുകൂട്ടലില്‍ സുരക്ഷയ്ക്കായി വനിതാ പൊലീസുകാരെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ആദ്യ തിരിച്ചടി. 17 ന് നട തുറക്കുമ്പോള്‍ ഡ്യൂട്ടി ലഭിക്കുമെന്ന് ഉറപ്പായ പലരും മേലുദ്യോഗസ്ഥരോട് അവധി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മൂന്ന് എ ആര്‍ ക്യാമ്പുകളില്‍ നിന്നുള്ള വനിതാ പൊലീസുകാരെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കം തുടങ്ങിയിരുന്നു. ഇവരും വിയോജിപ്പ് പ്രകടപ്പിച്ചതോടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വെട്ടിലായിരിക്കുന്നത്. സേനയിലെ ഹിന്ദുക്കളെ കൂടാതെ ഇതര മതസ്ഥരും ശബരിമല ഡ്യൂട്ടിക്ക് പോകാന്‍ പറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി രഹസ്യാന്വേഷണ സംഘം ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതോടെയാണ് വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു പുതുച്ചേരിയടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്കു ഡിജിപി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചത്. 500 വനിതാ പൊലീസുകാരെങ്കിലും സുരക്ഷയ്ക്കായി വേണ്ടിവരുമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.

വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള അതിവേഗ തയാറെടുപ്പിലാണു പൊലീസ്. തുലാമാസ പൂജയ്ക്കായി 18നു നട തുറക്കുമ്പോള്‍ തന്നെ സ്ത്രീകളെത്തിയേക്കാമെന്ന കണക്കുകൂട്ടലില്‍ സന്നിധാനത്തടക്കം വനിതാ പൊലീസിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണു തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നു വനിതാ പൊലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ സംസ്ഥാനങ്ങളൊന്നും ഡിജിപിയുടെ കത്തിന് പ്രതികരണം നല്‍കിയിട്ടില്ല.

ഓരോ പ്ലറ്റൂണ്‍ പൊലീസിനെയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാര്‍ക്കു കത്തയച്ചത്. അങ്ങനെയെങ്കില്‍ 150 ലേറെ വനിതാ പൊലീസുകാരെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കും. ഈ സംസ്ഥാനങ്ങളില്‍നിന്നു സ്ത്രീകളെത്തിയെക്കാമെന്നതിനാലാണ് ഇവിടെനിന്നു വനിതാ പൊലീസിനെയും കൊണ്ടുവരുന്നത്. ഇതു കൂടാതെ കേരളത്തില്‍നിന്നുള്ള നാനൂറിലേറെ വനിതാ പൊലീസും ശബരിമലയിലെത്തും.

വനിതാ പൊലീസില്‍ ചിലര്‍ക്കു ശബരിമലയ്ക്കു പോകാന്‍ എതിര്‍പ്പുള്ളതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. എതിര്‍പ്പുള്ളവരെ ഒഴിവാക്കി ക്യാംപുകളില്‍നിന്നും വിമന്‍ ബറ്റാലിയനില്‍നിന്നും വനിതകളെ കണ്ടെത്താനാണു ഡിജിപിയുടെ നിര്‍ദേശം. സന്നിധാനത്തു വനിതാ പൊലീസുണ്ടാകുമെങ്കിലും പതിനെട്ടാം പടിയടക്കം തിരക്കു കൂടുതലുള്ളയിടങ്ങളില്‍ പുരുഷ പൊലീസിനു തന്നെയാവും സുരക്ഷയുടെ പ്രധാന ചുമതല. തിങ്കളാഴ്ചയോടെ പൊലീസ് വിന്യാസത്തില്‍ അന്തിമരൂപമാവും. ജോലിയും വിശ്വാസവും രണ്ടാണെന്നും പൊലീസ് സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും ബെഹ്‌റ പറഞ്ഞിരുന്നു.

സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം; ശബരിമല വിധിയെ ന്യായീകരിച്ച് ദീപക് മിശ്ര

ന്യൂഡല്‍ഹി: പുരുഷന് പ്രവേശനമുളളിടത്ത് സ്ത്രീകള്‍ക്കും പ്രവേശനമുണ്ടാകണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഒരു മതവിഭാഗത്തിലെ പ്രാര്‍ഥനയില്‍ സ്ത്രീകളെ മാത്രമായി വിലക്കാന്‍ കഴിയില്ല. ലിംഗനീതിക്കായി പോരാടുന്ന ആള്‍ എന്നറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ദീപക് മിശ്ര പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവിധിയെക്കുറിച്ചായിരുന്നു മുന്‍ ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ആര്‍ത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാലു പേര്‍ വിധിയില്‍ വ്യക്തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top