Flash News

മിനസോട്ടയില്‍ മദ്യലഹരിയിലാറാടി പക്ഷിക്കൂട്ടങ്ങള്‍; അന്തം വിട്ട് പോലീസും ജനങ്ങളും

October 5, 2018

drunken-birdമിനസോട്ട: മദ്യപിച്ച് ലക്കുകെട്ട്, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അടിച്ചങ്ങു പൂസായി ഒരു പറ്റം പക്ഷിക്കൂട്ടങ്ങള്‍ മിനസോട്ടയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നതായി റിപ്പോര്‍ട്ട്. ലഹരി തലയ്ക്കു പിടിച്ച് ലക്കും ലഗാനുമില്ലാതെ തലങ്ങും വിലങ്ങും പറന്നു നടക്കുന്ന പക്ഷികളെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്കോ പോലീസിനോ ആകുന്നില്ല. അതുകൊണ്ട് തല്‍ക്കാലം ആരും പുറത്തിറങ്ങേണ്ടെന്ന് പോലീസ് അറിയിച്ചു. കാല്‍ നടക്കാര്‍ക്ക് ഭയമാണെങ്കില്‍ വാഹനമോടിക്കുന്നവരും ഏതു നേരവും പക്ഷികള്‍ വാഹനത്തില്‍ വന്നിടിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി അവരും പുറത്തിറങ്ങുന്നില്ല.

മിനസോട്ടയിലെ ഗില്‍ബര്‍ട്ടയിലാണ് പക്ഷിക്കൂട്ടങ്ങള്‍ മദ്യപാനികളായത്. ഇങ്ങനെ ‘പൂസായ’പക്ഷിക്കൂട്ടം കാരണം സ്വൈര്യം നഷ്ടപ്പെട്ട ജനങ്ങള്‍ ഇപ്പോള്‍ ആകെ പരിഭ്രാന്തിയിലാണ് വീടിനു പുറത്തേക്കിറങ്ങുന്നത് തന്നെ. ഏതു നേരമാണ് ലക്കുകെട്ട പക്ഷികള്‍ വന്ന് ദേഹത്തിടിക്കുകയെന്ന് പറയാന്‍ പറ്റില്ലല്ലോ. എന്നാല്‍ പക്ഷികള്‍ മദ്യപിക്കുമോ, ആരാണ് ഈ പക്ഷികള്‍ക്കു മദ്യം കൊടുത്തത് എന്നാകും എല്ലാരും ഇപ്പോള്‍ ചിന്തിക്കുന്നത്. പക്ഷേ സംഗതി പക്ഷികള്‍ എല്ലാം പൂസ്സായി നടക്കുന്നുണ്ട് എങ്കിലും അവയെ അങ്ങനെ ആക്കിയത് മദ്യമല്ല, മദ്യത്തിന്റെ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ്. പുളിപ്പ് വന്ന് എഥനോള്‍ ഉത്പാദിപ്പിക്കപ്പെട്ട പഴങ്ങള്‍ കഴിച്ചതാണ് പക്ഷികള്‍ക്ക് മത്തു പിടിക്കാന്‍ കാരണമായതെന്ന് അവിടുത്തെ പൊലീസ് അറിയിച്ചു.
പക്ഷികള്‍ സ്ഥിരമായി കഴിക്കാറുള്ള ഒരു പഴം ശൈത്യകാലം നേരത്തേ വന്നതോടെ പുളിക്കാനിടയായതാണ് പ്രശ്‌നത്തിന് കാരണം. ഇതോടെ പഴങ്ങള്‍ക്ക് മദ്യത്തിന്റെ ഗുണങ്ങള്‍ കൈവരികയും കഴിച്ച പക്ഷികള്‍ ഫിറ്റാകുകയുമായിരുന്നു.

ഈ ഫിറ്റായ പക്ഷിക്കൂട്ടം സ്വബോധം ഇല്ലാതെ വന്ന് വാഹനങ്ങളില്‍ ഇടിക്കുകയും നഗരത്തില്‍ ക്രമരഹിതമായി പറക്കുകയും ചെയ്യുന്നതോടെ നാട്ടുകാര്‍ പേടിയിലാണ്. സംഭവത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഏറെ വൈകാതെ പക്ഷികള്‍ സമചിത്തത വീണ്ടെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top