Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഒക്‌ടോബര്‍ 14-ന്

October 6, 2018 , ജോഷി വള്ളിക്കളം

New Committee 2019ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018-20 വര്‍ഷത്തെ പുതിയ ഭരണസമിതി ഒക്ടോബര്‍ 14 ഞായറാഴ്ച 5 മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കുന്നതാണ്. മൗണ്ട് പ്രൊസ്പക്ടിലുള്ള അസോസിയേഷന്റെ ഹാളില്‍ വെച്ച് നിലവിലുള്ള പ്രസിഡന്റ് രജ്ഞന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നിയുക്ത പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുന്നതാണ്.

പുതിയ ഭരണസമിതിയുടെ ആദ്യ പരിപാടിയായി കേരളപ്പിറവിയും പ്രവര്‍ത്തനോദ്ഘാടനവും നവംബര്‍ 2, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡസ്‌പ്ലെയിന്‍സിലുളള കെ.സി.എസ്. ഹാളില്‍ വച്ച് നടത്തുന്നതായിരിക്കും.

2019 ജനുവരി 5 ന് ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂഇയര്‍ പരിപാടികള്‍ നടത്തുന്നതായിരിക്കും. ഏപ്രില്‍ 27 ശനിയാഴ്ച 2019ലെ കലാമേള നടത്തുന്നതാണ്.

ഒക്ടോബര്‍ 14ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രസിഡന്റ്‌ ജോണ്‍സന്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം, വൈസ് പ്രസിഡന്റ് ബാബു മാത്യു, ട്രഷറര്‍ ജിതേഷ് ചുങ്കത്ത്, ജോ. സെക്രട്ടറി സാബു കട്ടപ്പുറം, ജോ. ട്രഷറര്‍ ഷാബു മാത്യു, സീനിയര്‍ സിറ്റിസന്‍ പ്രതിനിധി ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, വനിതാ പ്രതിനിധികള്‍ ലീല ജോസഫ്, മെഴ്സി കുര്യാക്കോസ്, യൂത്ത് പ്രതിനിധി കാല്‍വിന്‍ കവലയ്ക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ആഗ്‌നസ് മാത്യു, ആല്‍വിന്‍ ഷിക്കോര്‍, ചാക്കോ മറ്റത്തിപറമ്പില്‍, ജസി റിന്‍സി, ജോര്‍ജ് പ്ലാമൂട്ടില്‍, ലൂക്ക് ചിറയില്‍, മനോജ് അച്ചേട്ട്, മാത്യു ടോബിന്‍, ഫിലിപ്പ് ലൂക്കോസ്, സജി മണ്ണഞ്ചേരില്‍, സന്തോഷ് കാട്ടുക്കാരന്‍, സന്തോഷ് കുര്യന്‍, ഷൈനി ഹരിദാസ് എന്നിവരും സ്ഥാനമേറ്റെടുക്കുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top