Flash News

ഫാ. ടോം ഉഴുന്നാലിനു ഡാളസ് സെന്റ് പോള്‍സ് ഇടവക മിഷന്‍ ഉപവാസകൂട്ടം ഹൃദ്യമായ വരവേല്പ് നല്‍കി

October 6, 2018 , എബി മക്കപ്പുഴ

tom 2ഡാളസ്: കത്തോലിക്കാ സഭയിലെ പ്രമുഖ പുരോഹിതനും, ആതുര സേവനരംഗത്തു നിസ്തുല സേവനം നടത്തിവരുന്ന ഫാ. ടോം ഉഴുന്നാലിലിന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.

ഒക്ടോബര്‍ 5 രാവിലെ 10 മണിക്ക് ക്രമമായി നടത്തിവരുന്ന ഉപവാസ പ്രാര്‍ത്ഥന കൂട്ടത്തിനു ഫാ. ടോം ഉഴുന്നാലില്‍ തന്റെ അനുഭവസാക്ഷ്യം പങ്കു വെച്ചു. 2016 മാര്‍ച്ചില്‍ യമന്‍ തീവ്രവാദികള്‍ ബന്ദിയാക്കി തടവില്‍ പാര്‍പ്പിക്കുകയും 2017 സെപറ്റംബറില്‍ മോചിതാനാകുകയും ചെയ്ത ഫാ. ഉഴുന്നാലിലിന്റെ അനുഭവസാക്ഷ്യം കേട്ടു വിശ്വാസികളുടെ കണ്ണ് നിറയുകയായിരുന്നു. തന്റെ കൂടെ മിഷനറി പ്രവര്‍ത്തനം നടത്തിയ നാല് കന്യാസ്ത്രികളെ തീവ്രവാദികള്‍ തന്റെ കണ്മുന്നില്‍ നിറയൊഴിക്കുന്നതു കണ്ടുനിന്ന ഫാദര്‍ ഏതു നിമിഷവും തന്റെ അന്ത്യം എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു. ലോകത്തിലെ വിശ്വാസികളുടെ പ്രാത്ഥനയുടെ ഫലമായിരുന്നു തന്റെ കാരാഗൃഹവാസത്തില്‍ നിന്നും വിടുതല്‍ നല്‍കിയതെന്ന് ഫാദര്‍ പറഞ്ഞു.

tom 3പ്രാര്‍ത്ഥന ആഗ്രഹ സാധ്യത്തിനു വേണ്ടി മാത്രം ആകരുതെന്നും പകരം ഇടവിടാതെയുള്ള പ്രാത്ഥന നമ്മെ ധന്യമാക്കുമെന്നും, ഒടുവില്‍ ദൈവ കൃപ നമുക്ക് ലഭിക്കുമെന്നും ഫാദര്‍ ഉത്‌ബോധിപ്പിച്ചു. നമ്മുടെ ജീവിതത്തില്‍ പ്രാര്‍ത്ഥന മുടങ്ങാതെ ഉണര്‍‌വുള്ളവരായി വിശ്വാസ സമൂഹത്തില്‍ ഉറച്ചു നില്‍ക്കണമെന്ന് ഫാദര്‍ അനുഭസാക്ഷ്യം ഉപസംഹരിച്ച് കൂട്ടത്തെ ഓര്‍മപ്പെടുത്തി.

സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടത്തിയ ഉപവാസ പ്രാര്‍ത്ഥനക്കു വികാരി റവ. മാത്യു ജോസഫ് നേതൃത്വം നല്‍കി.

tom 1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top