Flash News

സാംസ വനിതാ വേദിയുടെ പാരന്റല്‍ ഗൈഡന്‍സ് ക്ലാസ് ശ്രദ്ധേയമായി

October 6, 2018 , സാംസ, ബഹ്‌റൈന്‍

IMG-20181005-WA0071ബഹ്‌റൈന്‍: സാംസ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ 05.10.2018 നു വെള്ളിയാഴ്ച കര്‍ണാടക സോഷ്യല്‍ ക്ലബ്ബില്‍ വെച്ച് നടന്ന പാരന്റല്‍ ഗൈഡന്‍സ് ക്ലാസ്സ് ഏറെ ശ്രദ്ധേയമായി.

ഇന്ത്യന്‍ സ്കൂള്‍ അദ്ധ്യാപികയും സൈക്കോളിജിസ്റ്റുമായ ശ്രീമതി അഞ്ജു മിനേഷ് നടത്തിയ ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് ഇത് വളരെ ഏറെ പ്രയോജനപ്രദമായി. അവരുടെ വിവിധ സംശയങ്ങള്‍ക്ക് ഉചിതമായ മറുപടിയും നല്‍കിക്കൊണ്ട് പരിപാടി ഒരു സൗഹൃദ ചര്‍ച്ചാ സദസ്സായി മാറി.

പുതിയ തലമുറയെ അവരുടെ മാനസികമായ ശക്തിയെ പരിപോഷിപ്പിക്കാന്‍ രക്ഷകര്‍ത്താക്കള്‍ എങ്ങിനെ സജ്ജരാകണം, അത് കുട്ടിയുടെ വളര്‍ച്ചയുടെ ഏതു ഘട്ടം മുതല്‍ ആവണം എന്ന് ടീച്ചര്‍ കൃത്യമായി വരച്ചു കാട്ടി. 75 ല്‍പ്പരം രക്ഷിതാക്കള്‍ പങ്കെടുത്ത പരിപാടി നല്ല നിലവാരം പുലര്‍ത്തി എന്ന് സംഘാടകര്‍ വിലയിരുത്തി.

പ്രസിഡന്റ് ഇന്‍ഷ റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  വനിതാവിഭാഗം സെക്രട്ടറി നിര്‍മ്മല ജേക്കബ്ബ് സ്വാഗതമാശംസിച്ചു.  സാംസ പ്രസിഡന്റ് വത്സരാജന്‍, സെക്രട്ടറി അനില്‍കുമാര്‍, ഉപദേശക സമിതി അംഗം മുരളീകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കുട്ടികള്‍ക്കായി നിരവധി മത്സരപരിപാടികള്‍ സംഘടിപ്പിച്ചു. ബാലു, സതീഷ്‌ പൂമനക്കല്‍, സുനില്‍ പാപ്പച്ചന്‍, ഗിരീഷ് കുമാര്‍, ബിജു കരിയാട്, വിനോദ് ഗുരുവായൂര്‍, ലീമ എന്നിവര്‍ ഗെയിമുകള്‍ നിയന്ത്രിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ശ്രീമതി ബീന ജിജോ, നിര്‍മ്മല ജേക്കബ്ബ് എന്നിവര്‍ സൗജന്യമായി ഷുഗര്‍, പ്രഷര്‍ ടെസ്റ്റുകളും നടത്തി. തുടര്‍ന്ന് നടന്ന സ്നേഹ വിരുന്നില്‍ മുഴുവന്‍ പേരും പങ്കുകൊണ്ടു. ശ്രീമതി സിത്താര മുരളീകൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു.

IMG-20181006-WA0001 (1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top