Flash News

കേരള കലാകേന്ദ്രം കമലാ സുരയ്യ അവാര്‍ഡുകള്‍ സമ്മാനിച്ചു

October 6, 2018 , കേരള കലാകേന്ദ്രം

P K Sreemathi Teacher

P K Sreemathi Teacher

തിരുവനന്തപുരം: വിവിധ മേഘലകളില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള കമലാ സുരയ്യ എക്സലന്‍സ് അവാര്‍ഡുകളും നവാഗത എഴുത്തുകാരികള്‍ക്കുള്ള കമലാ സുരയ്യ ചെറുകഥ അവാര്‍ഡുകളും ഇന്ന് തിരുവനന്തപുരത്തു നടന്ന കമലാ സുരയ്യ സ്മരാജ്ഞലിയില്‍ വെച്ച് മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ സമ്മാനിച്ചു.

മുന്‍ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ എം.പി., സോഷ്യല്‍ വെല്‍‌ഫെയര്‍ ബോര്‍ഡ് മുന്‍ ചെയര്‍പെഴ്സണ്‍ ഇന്ദിരാ രാമകൃഷ്ണ പിള്ള, റാസല്‍ഖൈമ തനിമ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ അന്നമ്മ ബേബി തങ്കച്ചന്‍, സാഹിത്യകാരിയും സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകയുമായ ആനന്ദി രാമചന്ദ്രന്‍ എന്നിവര്‍ കമലാ സുരയ്യ എക്സലന്‍സ് അവാര്‍ഡുകള്‍ സ്വീകരിച്ചു.

10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ഏഴാമത് കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. ശ്രീരേഖ പണിക്കര്‍ക്കും, സ്പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ ഡോ. ഇ. സന്ധ്യ, സ്റ്റെഫി സോഫി, പ്രിയ സുനില്‍ എന്നിവര്‍ക്കും സമ്മാനിച്ചു.

മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എല്‍.ഐ.സി.യുടേയും ഐ.ആര്‍.ഡി.എ.യുടേയും മുന്‍ ചെയര്‍മാന്‍ ടി.എസ്. വിജയന്‍, നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ-ചാന്‍സലര്‍ എം.എസ്. ഫൈസല്‍ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരള കലാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ സ്വാഗതവും ഗീതാഞ്ജലി ഹരികുമാര്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. ബീന കിരണ്‍, എസ്. അഞ്ജന, പ്രസീദ, യു.വി. പാര്‍‌വ്വതി, മിഥുന, ജോവാന്‍, പ്രവീണ, ശ്രേയ തുടങ്ങിയവര്‍ പങ്കെടുത്തു.

Annamma Baby Thankachan

Annamma Baby Thankachan


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top