Flash News

സര്‍ഗവാസനകള്‍ നന്മക്കായി പ്രയോജനപ്പെടുത്തുക: നവാസ് പാലേരി

October 6, 2018 , മീഡിയ പ്ലസ്

MADRASA SAHITHYA SAMAJAMദോഹ: ഓരോരുത്തര്‍ക്കും ദൈവം കനിഞ്ഞരുളുന്ന സര്‍ഗവാസനകളെ ക്രിയാത്മകമായി പരിപോഷിക്കുകയും കലാവാസനകളെ സമൂഹത്തില്‍ നന്മ വളര്‍ത്തുവാന്‍ പ്രയോജനപ്പെടുത്തണമെന്നും നവാസ് പാലേരി അഭിപ്രായപ്പെട്ടു. ദോഹ അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയയില്‍ സാഹിത്യ സമാജം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. പാട്ടും സംഗീതവും മറ്റു കലാരൂപങ്ങളുമൊക്കെ സാര്‍ഥകമാകണമെങ്കില്‍ നന്മയുടെ വെളിച്ചം ആവശ്യമാണ്. ആ വെളിച്ചമാണ് മദ്രസകള്‍ പകര്‍ന്നുനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇരുളിന്റെ ശക്തികള്‍ സമൂഹത്തെ വഴിപിഴപ്പിക്കുവാന്‍ ശ്രമിക്കുകയും നന്മയുടെ പ്രതിരോധം തീര്‍ക്കാന്‍ കെല്‍പുള്ള സമൂഹമാണ് കാലഘട്ടം ആവശ്യുപ്പെടുന്നത്. നന്മകള്‍ പുത്തുലയുന്ന സമൂഹത്തിന്റെ സൃഷ്ടിപ്പില്‍ ധാര്‍മിക വിദ്യാഭ്യാസം നേടുന്ന സമൂഹത്തിന് വലിയ പങ്കാണ് വഹിക്കുവാനുളളത്. നല്ല പാട്ടുകള്‍ ധാരാളമായി കേള്‍ക്കുകയും അവ പഠിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിച്ചു. അര്‍ത്ഥമില്ലാത്തതും അനാശാസ്യവുമായ വരികള്‍ തിരിച്ചറിഞ്ഞ് വകതിരിവോടെ പ്രയോജനപ്പെടുത്തിയാല്‍ പാട്ടിന് സമൂഹത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുവാനാകും. സംഗീതം സാമൂഹ്യ സൗഹാര്‍ദ്ധത്തിനും മാനവികത ഐക്യത്തിനുമൊക്കെ പ്രയോജനപ്പെടുത്താവുന്ന വരദാനമാണ്. ദൈവം നല്‍കിയ വരദാനം നന്മക്കുവേണ്ടി ഉപയോഗിക്കുവാന്‍ സമൂഹം ശ്രദ്ധിക്കണം. വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായ കഴിയുകള്‍ കണ്ടെത്തുവാനും പ്രോല്‍സാഹിപ്പിക്കുവാനും സാഹിത്യസമാജം പോലുള്ള വേദികള്‍ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളോട് സ്‌നേഹബഹുമാനങ്ങളും അധ്യാപരോട് ആദരവും കാത്തുസൂക്ഷിക്കുമ്പോള്‍ ദൈവത്തിന്റെ കാവലും അനുഗ്രഹവും ലഭ്യമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

മദ്രസ പ്രിന്‍സിപ്പല്‍ സഫീര്‍ മമ്പാട് അധ്യക്ഷത വഹിച്ചു. പി.ടി. എ. പ്രസിഡണ്ട് ഡോ. അമാനുല്ല വടക്കാങ്ങര സംസാരിച്ചു. മദ്രസയുടെ സ്‌നേഹോപഹാരം പി.ടി. എ. നിര്‍വാഹസ കമിതി അംഗങ്ങളായ അലവിക്കുട്ടി, ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

കണ്‍വീനര്‍ അനീസുറഹ്മാന്‍ സ്വാഗതവും ഹെഡ് ബോയ് ഹംദാന്‍ അബ്ദുല്‍ വഹാബ് നന്ദിയും പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top