Flash News

ലാല്‍ കെയേഴ്സ് മെഗാമെഡിക്കല്‍ ക്യാമ്പില്‍ നിറഞ്ഞ ജനപങ്കാളിത്തം

October 6, 2018 , ജഗത് കെ

LalCares-Medical-Camp1

കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ഒക്ടോബര്‍ മാസത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗവും ഗാന്ധിജയന്തി ആഘോഷത്തിന്‍റെ ഭാഗവുമായി അദ്‌ലിയ അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.

രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നീണ്ട ക്യാമ്പില്‍ 450 ഓളം പ്രവാസികളുടെ പരിശോധനകള്‍ നടന്നു. സൗജനൃ മെഡിക്കല്‍ പരിശോധനാ ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ എന്നീ പതിവ് പരിശോധനകള്‍ കൂടാതെ ടോട്ടല്‍ കൊളസ്‌ട്രോള്‍, ക്രിയാറ്റിനിന്‍ (കിഡ്നി), എസ്.ജി.പി.റ്റി. (കരള്‍), യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ് എന്നിവയുടെ പരിശോധനയും പ്രത്യേകമായി ഉള്‍പ്പെടുത്തിയിരുന്നു.

ബഹ്‌റൈന്‍ ലാല്‍ കെയെഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഫൈസല്‍ എഫ്. എം, ട്രഷറര്‍ ഷൈജു, മെഡിക്കല്‍ കണ്‍വീനര്‍ മണിക്കുട്ടന്‍, അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ലിജോ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ, പ്രജില്‍, അരുണ്‍ തൈക്കാട്ടില്‍, അരുണ്‍ നെയ്യാര്‍, വൈശാഖ്, സോനു, ഹരി, വിഷ്ണു, രതീഷ്, രഞ്ജിത്, സുബിന്‍, തുളസീദാസ്, ദീപക്, അനീഷ് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

സാമൂഹ്യ പ്രവര്‍ത്തകരായ ബിജു മലയില്‍, സുനില്‍ കുമാര്‍, രാജീവന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.

LalCares-Medical-Camp2 LalCares-Medical-Camp3 LalCares-Medical-Camp4 LalCares-Medical-Camp5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top