Flash News

നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു; രണ്ടു ഘട്ടങ്ങളിലായി അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നവംബറിലും ഡിസംബറിലും നടക്കും

October 6, 2018

election-commission-indiaന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച്‌ സംസ്ഥാനങ്ങളില്‍ നിയസഭാ തെരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ തീയതികളാണ് പ്രഖ്യാപിച്ചത്.

രണ്ട് ഘട്ടമായിട്ടായിരിക്കും ചത്തീസ്ഗഢില്‍ വോട്ടെടുപ്പ്‌. ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ നവംബര്‍ 12 നും രണ്ടാംഘട്ട തെരഞ്ഞെടുപ്പ്‌ നവംബര്‍ 20 നും നടക്കും. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28 ന് ഒറ്റത്തവണയായാണ് തെരഞ്ഞെടുപ്പ്‌ നടക്കുക.

രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ 7നാണ് തെരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കും

ഈ അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബൂത്ത് ഉണ്ടാകും. ജനുവരി 15ന് മുന്‍പ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ഒ.പി റാവത്ത് അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണം. ഇതിനായി പ്രത്യേക കോളം ഉണ്ടാകുമെന്നും കമ്മീഷന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം: മോദിക്ക് വേണ്ടി സമയം മാറ്റിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ നിശ്ചയിച്ച സമയം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ മാറ്റിയതിനെച്ചൊല്ലി വിവാദം. തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലെ അജ്മീറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പൊതു പരിപാടി ഒരു മണിക്കു നടക്കുന്നതു കൊണ്ടാണ് തീയതി പ്രഖ്യാപനത്തിനുള്ള സമയം മാറ്റിയതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

ഉച്ചയ്ക്കു 12.30നു മാധ്യമങ്ങളെ കാണുമെന്നാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇതു മൂന്നു മണിയിലേക്കു മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് രാജസ്ഥാനില്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയില്ലെന്നുള്ളതു കൊണ്ടാണു തെരഞ്ഞെടുപ്പു കമ്മിഷന്‍ 12.30നു മാധ്യമങ്ങളെ കാണാതിരുന്നതെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം. മധ്യപ്രദേശ്, മിസോറം, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തീയതി ഇന്നു പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമയം മാറ്റിയതു സൗകര്യം കണക്കിലെടുത്താണെന്നു പിന്നീട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ എത്തിച്ചേരാനും സാങ്കേതിക ഒരുക്കങ്ങള്‍ക്കും വേണ്ടിയാണു സമയം മാറ്റിയതെന്നും കമ്മിഷന്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top