Flash News

കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, അതിലൊരു മാറ്റവുമില്ല: കോടിയേരി

October 7, 2018

sabarimala-1തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും, അതിലൊരു വിട്ടുവീഴ്ചയുമില്ലെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിക്കുമ്പോഴും ഇതേപ്പറ്റി ചര്‍ച്ചചെയ്യണമെന്ന തീരുമാനത്തിനു പിന്നില്‍ സമവായതന്ത്രം തന്നെ. വിശ്വാസികളുടെ ആശങ്ക മാറ്റണമെന്ന തലത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും എത്തിയതും തന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവുന്നതും പ്രതിഷേധത്തിന്റെ ചൂടുകുറയ്ക്കാമെന്ന വിശ്വാസത്തിലാണ്. സമവായമല്ല, വിധിനടപ്പാക്കുന്നതാണ് ചര്‍ച്ചാവിഷയമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശനിയാഴ്ചയും ആവര്‍ത്തിച്ചു.

വിധി നടപ്പാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും മറ്റുപോംവഴികളില്ലെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആചാരങ്ങളില്‍ തന്ത്രിമാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ചര്‍ച്ചയുടെ ഫലം എന്താകുമെന്ന് പറയാനാവില്ല. എന്നാലും എല്ലാവരുമായും ആലോചിക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ദേശവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യവും പരിഗണിച്ചു എന്ന് ബോധ്യപ്പെടുത്താനാവും. സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ഉറപ്പിച്ച സ്ഥിതിക്ക് കോടതിയോട് സാവകാശം തേടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതും സര്‍ക്കാരോ ദേവസ്വംബോര്‍ഡോ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇപ്പോഴത്തെനിലയില്‍ സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായ നിലപാട് എടുക്കാന്‍ ദേവസ്വംബോര്‍ഡിനാകില്ല. അനുസരിക്കാനേ പറ്റൂ.

വിധിക്കെതിരേയുള്ള പ്രതിഷേധം ഇപ്പോള്‍ സര്‍ക്കാരിനെതിരേ തിരിഞ്ഞതാണ് കടുംപിടിത്തത്തിലായിരുന്ന സര്‍ക്കാരിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത്. കോണ്‍ഗ്രസും ബി.ജെ.പി.യും ഹിന്ദുസംഘടനകളും ഒന്നിച്ചതും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കണ്ടത്. ചര്‍ച്ചയാകാമെന്ന് ആദ്യം പാര്‍ട്ടിയെയും തുടര്‍ന്ന് സര്‍ക്കാരിനെയും പ്രേരിപ്പിച്ചത് ഈ ഒന്നിക്കലാണ്.

കേന്ദ്രസര്‍ക്കാരിന് ഇതില്‍ ഇടപെടാന്‍ പ്രായോഗികപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനം മുന്‍കൈയെടുക്കണമെന്നാണ് ബി.ജെ.പി.യുടെ ആവശ്യം. വിധി നടപ്പാക്കാന്‍ കിട്ടുന്ന സാവകാശം പ്രയോജനപ്പെടുത്താം. ഹര്‍ജി കൊടുത്താല്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാമെന്നാണ് ബി.ജെ.പി. പറയുന്നത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളില്‍ നല്ല ഉദ്ദേശ്യമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള കുറ്റപ്പെടത്തുകയും ചെയ്യുന്നു.

യുദ്ധംചെയ്ത് കോടതിവിധി നടപ്പാക്കാനില്ലെന്നു പറയുന്ന കോടിയേരിക്ക് ഭക്തരുടെ ആശങ്കമാറ്റണമെന്ന് അഭിപ്രായമുണ്ട്. സുന്നിവിഭാഗങ്ങളുടെ പള്ളികളില്‍ ഉള്‍പ്പടെ ഒരിടത്തും വിവേചനം പാടില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തിലുള്ളതാണ്.

ആശയവിനിമയത്തിലൂടെ പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശനിയാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചത്. ചര്‍ച്ചയില്‍ തീരാവുന്ന കാര്യങ്ങളേയുള്ളൂവെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്നനിലയില്‍ താന്‍ രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നുമാണ് എ. പദ്മകുമാറും പറഞ്ഞു. സര്‍ക്കാരിന്റെയും മന്ത്രിയുടെയും ബോര്‍ഡ് പ്രസിഡന്റിന്റെയുമൊക്കെ വാക്കുകള്‍ വ്യക്തമാകുന്നത് ചര്‍ച്ചയിലൂടെ, സമവായത്തിലൂടെ പരിഹാരമെന്നാണ്. എന്നാല്‍, ബോര്‍ഡ് ആസ്ഥാനത്തും പുറത്തും സര്‍ക്കാരിനും ബോര്‍ഡിനുമെതിരേ പ്രതിഷേധം ശക്തിപ്രാപിക്കുന്നതാണ് ശനിയാഴ്ചയും കണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, അതിലൊരു മാറ്റവുമില്ല: കോടിയേരി”

  1. K R Chithambaram says:

    ജനങ്ങളെയും പൊതുതാല്‍പ്പര്യങ്ങളെയും സംരക്ഷിക്കുവാനുള്ള ചുമതലയും ഭരണഘടനയിലും മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിലും ഉണ്ടല്ലോ!

  2. Ganeshan Chittar says:

    Adutha thiranjeduppil sthreekal oru vidhi nadappakkum pinne ldf varumo vallathum nadakkumo ennu matti parayendi varum

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top